എന്‍. ഷംസുദ്ദീന്‍ വൈല്‍ഡ്‌ലൈഫ് ബോര്‍ഡില്‍

Posted on: 23 Dec 2012തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയര്‍മാനായി വൈല്‍ഡ്‌ലൈഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. വനംവകുപ്പ്മന്ത്രി കെ.ബി. ഗണേഷ്‌കുമാറാണ് വൈസ് ചെയര്‍മാന്‍. എം.എല്‍.എ.മാരായ എന്‍. ഷംസുദ്ദീന്‍, വി.ഡി. സതീശന്‍, ടി.എന്‍. പ്രതാപന്‍ എന്നിവര്‍ നിയമസഭയില്‍നിന്നുള്ള പ്രതിനിധികളാണ്. വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാര്‍ നോമിനികളുമടക്കം 28 പേരാണ് ബോര്‍ഡിലുള്ളത്.

സംസ്ഥാനത്തെ വനം-വന്യജീവി സംരക്ഷണത്തിന് വേണ്ടിയുള്ള പദ്ധതികള്‍ തയ്യാറാക്കലും ഈ രംഗത്ത് വകുപ്പുകള്‍ക്കാവശ്യമായ ഉപദേശനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കലുമാണ് ബോര്‍ഡിന്റെ ചുമതല.

More News from Palakkad