കഥകളിയരങ്ങില്‍ ചുവന്ന താടിവേഷങ്ങള്‍ നിറഞ്ഞാടി

Posted on: 23 Dec 2012ശ്രീകൃഷ്ണപുരം: വെള്ളിനേഴിയിലെ കുറുവട്ടൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ച അന്തിക്ക് കളിവിളക്ക് തെളിഞ്ഞപ്പോള്‍ ചുവന്ന താടിവേഷങ്ങളുടെ അപൂര്‍വകാഴ്ചയൊരുങ്ങി.

കഥകളിയുടെ മുഖ്യധാരയില്‍പ്പെട്ടില്ലെങ്കിലും കലയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കുന്ന അതുല്യമായ വേഷങ്ങളുടെ ഭാവപ്പകര്‍ച്ചയാണ് കുറുവട്ടൂരിലെ വെള്ളിനേഴി നാണുനായര്‍ സ്മാരക കലാകേന്ദ്രത്തിന്റെ 11-ാം വാര്‍ഷികവേദിയില്‍ കണ്ടത്. ബകവധത്തില്‍ നെല്ലിയോട് വാസുദേവന്‍നമ്പൂതിരി ആശാരിയായും ഡോ. സി.പി. ഉണ്ണിക്കൃഷ്ണന്‍ ധര്‍മപുത്രരായും കലാമണ്ഡലം കുട്ടിക്കൃഷ്ണന്‍ ഭീമനായും വേഷമിട്ടു.

കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, കലാമണ്ഡലം ഓയൂര്‍ രാമചന്ദ്രപിള്ള, കോട്ടയ്ക്കല്‍ ദേവദാസന്‍, കലാമണ്ഡലം പ്രമോദ്, സദനം വിഷ്ണു, കലാമണ്ഡലം നാരായണന്‍കുട്ടി, കലാമണ്ഡലം ഉണ്ണിത്താന്‍, സദനം മണികണ്ഠന്‍, കലാമണ്ഡലം ഹരിപ്പാട് ബാലകൃഷ്ണപ്പിള്ള, സദനം അരുണ്‍ ബാബു, കാവുങ്ങല്‍ ഉമ കെ.എസ്, കലാനിലയം മധുമോഹന്‍ എന്നിവരും അരങ്ങിലെത്തി.

ബകവധം, ലവണാസുരവധം, കംസവധം, നരകാസുരവധം, അംബരീഷചരിതം, നിഴല്‍ക്കൂത്ത്, പ്രഹ്ലാദചരിതം എന്നിവയിലെ അംഗങ്ങളാണ് പകര്‍ന്നാടിയത്.

More News from Palakkad