തൂതപ്പുഴയിലെ മണല്‍ക്കൊള്ള തടയണം -ഡി.വൈ.എഫ്.ഐ. സമ്മേളനം

Posted on: 23 Dec 2012ചെര്‍പ്പുളശ്ശേരി: തൂതപ്പുഴയിലെ മണല്‍ക്കൊള്ളയും കൈയേറ്റവും നിരോധിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ചെര്‍പ്പുളശ്ശേരി ബ്ലോക്ക്‌സമ്മേളനം ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ. സംസ്ഥാനകമ്മിറ്റി യംഗം ഇ. വിനോദ്കുമാര്‍, അഡ്വ. കെ. പ്രേംകുമാര്‍, ബ്ലോക്ക്‌സെക്രട്ടറി എം. സിജു, സി.പി.എം. ഏരിയാ സെക്രട്ടറി കെ.ബി. സുഭാഷ്, ലോക്കല്‍സെക്രട്ടറി വി. ഉദയഭാസ്‌കരന്‍, എന്‍. മനോജ് എന്നിവര്‍ പ്രസംഗിച്ചു.

ഞായറാഴ്ച വൈകീട്ട് 4ന് യുവജനറാലിക്കുശേഷം കാറല്‍മണ്ണ സെന്ററില്‍ ചേരുന്ന പൊതുസമ്മേളനം സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗം എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ഭാരവാഹികള്‍: കെ. കൃഷ്ണന്‍കുട്ടി (പ്രസി.), സി. ഉണ്ണിക്കൃഷ്ണന്‍, വി.പി. ശശികുമാര്‍, ഒ.ഇബ്രാഹിം (വൈ. പ്രസി.), കെ.കെ. നാരായണന്‍കുട്ടി (സെക്ര.), സി.വി. ദിനേശ്, മുഹമ്മദ്ഷാഫി, വി.എം. സജീഷ് (ജോ. സെക്ര.), സി.പി. ബഷീര്‍ (ഖജാ.)

More News from Palakkad