ദേശവേലകളുടെ സംഗമത്തോടെ കരുമനപ്പന്‍കാവ് താലപ്പൊലി

Posted on: 23 Dec 2012എടത്തനാട്ടുകര: തട്ടകത്ത് വര്‍ണവിസ്മയംതീര്‍ത്ത ദേശവേലകളുടെ സംഗമത്തോടെ എടത്തനാട്ടുകര കൊടിയംകുന്നിലെ കരുമനപ്പന്‍കാവ് താലപ്പൊലിയുത്സവത്തിന് കൊടിയിറങ്ങി.

രാവിലെ താലപ്പൊലി കൊട്ടിയറിയിക്കല്‍, പൂതം കുമ്പിടല്‍, തിരുപ്പുറത്ത് നിവേദ്യം എന്നിവയുണ്ടായി. തന്ത്രി നെല്ലിയോട് വിഷ്ണുനമ്പൂതിരിപ്പാട് കാര്‍മികനായി. ഉച്ചയ്ക്കുശേഷം കാഴ്ചശീവേലി, മേളം എന്നിവ നടന്നു.

ആലുകുന്ന്, മൂച്ചിക്കല്‍, കോട്ടക്കുന്ന് കിഴക്കന്‍, മുണ്ടക്കുന്ന്, ചിരട്ടക്കുളം, ചുണ്ടോട്ടുകുന്ന്, എരങ്ങോട്ടുകുന്ന്, പള്ളിപ്പെറ്റ ദേശവേലകള്‍ ക്ഷേത്രാങ്കണത്തില്‍ സംഗമിച്ചു.

തുടര്‍ന്ന്, മരാട്ടുകാവ് ഭദ്രകാളിക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പും നാലുകണ്ടം യു.പി. സ്‌കൂള്‍ മൈതാനിയില്‍ ദേശവേലകളുടെ സംഗമവും നടന്നു.

രാത്രി വെള്ളിനേഴി ശിവന്‍ പൊതുവാളിന്റെ നേതൃത്വത്തില്‍ തായമ്പകയും പറ്റ്, കേളി എന്നിവയും അരങ്ങേറി.

തുടര്‍ന്ന്, ഹരിപ്പാട് ദര്‍ശന അവതരിപ്പിച്ച നൃത്തനാടകം 'തത്ത്വമസി' അരങ്ങേറി. പുലര്‍ച്ചെ നടന്ന കരിമരുന്ന് പ്രയോഗത്തോടെ ഉത്സവത്തിന് സമാപനമായി.

More News from Palakkad