മഹിളാകോണ്‍ഗ്രസ് ജനജാഗ്രതാസദസ്സ് നടത്തി

Posted on: 23 Dec 2012പാലക്കാട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ജില്ലാ മഹിളാ കോണ്‍ഗ്രസ്‌കമ്മിറ്റി ജനജാഗ്രതാസദസ്സ് നടത്തി. അഞ്ചുവിളക്കിനുസമീപം നടന്ന പരിപാടി ഷാഫി പറമ്പില്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു.

മഹിളാകോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജേശ്വരി ജയപ്രകാശ് അധ്യക്ഷയായി. എ.ഐ.സി.സി. അംഗം വിജയന്‍ പൂക്കാടന്‍, മഹിളാകോണ്‍ഗ്രസ് സംസ്ഥാന നേതാക്കളായ ശാന്താജയറാം, പി.എ. രമണീഭായ്, ഓമന ഉണ്ണി, സംസ്‌കാരസാഹിതി പ്രസിഡന്റ് എച്ച്. മുബാറക്ക്, കെ. അപ്പു, ടി. സൗജത്, ധന്യ സുഗതന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Palakkad