കുറുവട്ടൂരില്‍ താടിയരങ്ങ്

Posted on: 23 Dec 2012ശ്രീകൃഷ്ണപുരം: കുറുവട്ടൂരിലെ വെള്ളിനേഴി നാണുനായര്‍ സ്മാരക കലാകേന്ദ്രത്തില്‍ താടിയരങ്ങ് നടന്നു. കേന്ദ്രത്തിന്റെ പതിനൊന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. താടിയരങ്ങിന്റെ പൊതുസമ്മേളനം ഡോ. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനംചെയ്തു.

കലാമണ്ഡലം കെ.ജി. വാസുദേവന്‍ അധ്യക്ഷനായി. ഓപ്പത്ത് ശിവരാമന്‍ രചിച്ച 'പഞ്ചാമൃതം' എന്ന പുസ്തകം കലാമണ്ഡലം രാമന്‍കുട്ടിനായര്‍ പ്രകാശനംചെയ്തു. ഉണ്ണിക്കൃഷ്ണന്‍ തിരുവാഴിയോട് പുസ്തകം പരിചയപ്പെടുത്തി.

കലാമണ്ഡലം രാമന്‍കുട്ടിനായര്‍, കലാമണ്ഡലം ടി.ടി. ദാമോദരന്‍നായര്‍, കലാമണ്ഡലം വി. ദാമോദരന്‍നായര്‍, കലാമണ്ഡലം കെ.ജി. വാസുദേവന്‍, കലാമണ്ഡലം കുട്ടന്‍, നെല്ലിയോട് വാസുദേവന്‍നമ്പൂതിരി, വാഴേങ്കട വിജയന്‍നായര്‍, മാടമ്പി സുബ്രഹ്മണ്യന്‍നമ്പൂതിരി, കോട്ടയ്ക്കല്‍ നന്ദകുമാരന്‍നായര്‍, മേലേതില്‍ പാറുക്കുട്ടിയമ്മ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് സി.ജി. ഗീത, എം.എന്‍. വിനയകുമാര്‍, ശശി ആര്‍, ശശിശേഖര്‍, പി. സ്വാമിനാഥന്‍, രാധാകൃഷ്ണന്‍, രാമദാസ് കുറുവട്ടൂര്‍, ഓപ്പത്ത് നാരായണന്‍കുട്ടി, കലാമണ്ഡലം സുകുമാരന്‍, സി. ഉണ്ണിക്കൃഷ്ണന്‍, ഡോ. വെള്ളിനേഴി അച്യുതന്‍കുട്ടി, കല്ലുവഴി ഗോപി എന്നിവര്‍ പ്രസംഗിച്ചു. 11-ാം വാര്‍ഷികത്തോടനുബന്ധിച്ച് കലാകേന്ദ്രത്തില്‍ 11 കുമിഴ്‌ത്തൈകള്‍ നട്ടു.

More News from Palakkad