പുഷ്‌പമേള മന്ത്രി ഉദ്ഘാടനംചെയ്തു

Posted on: 23 Dec 2012



പാലക്കാട്: ജില്ലാ അഗ്രി-ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി ചെറിയ കോട്ടമൈതാനത്ത് നടത്തുന്ന പുഷ്പമേളയുടെ ഔപചാരികോദ്ഘാടനം മന്ത്രി പി.കെ. ജയലക്ഷ്മി നിര്‍വഹിച്ചു. ജില്ലാ യുവജനക്ഷേമബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടിരൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു.

ഷാഫി പറമ്പില്‍ എം.എല്‍.എ. അധ്യക്ഷനായി. മുന്‍ എം.എല്‍.എ. കെ.എ. ചന്ദ്രന്‍, കളക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ, ഡി.സി.സി. പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍ തുടങ്ങിയവരും പ്രസംഗിച്ചു.

അപൂര്‍വയിനം പൂക്കളുടെയും നാടന്‍ പച്ചക്കറികളുടെയും പ്രദര്‍ശനവും വില്പനയുംകൊണ്ട് മേള ശ്രദ്ധേയമായി. 26ന് സമാപിക്കും.

More News from Palakkad