പട്ടാമ്പി: ഉദ്ഘാടനംചെയ്ത് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും പട്ടാമ്പിയിലെ മണ്ണുപരിശോധനാകേന്ദ്രത്തിന്റെ പുതിയകെട്ടിടം തുറന്നില്ല.
വയറിങ്‌നടത്തി കണക്ഷനെടുക്കാത്തതാണ് ഓഫീസ്മാറ്റത്തിന് തടസ്സം.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിന്റെ ദുരവസ്ഥകണ്ട് 2007-08ല്‍ ജനകീയാസൂത്രണപദ്ധതിയില്‍ ജില്ലാപഞ്ചായത്താണ് പുതിയകെട്ടിടത്തിന് തുകയനുവദിച്ചത്.
ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍നിന്ന് ശേഖരിക്കുന്ന മണ്ണുസാമ്പിളുകള്‍ പരിശോധിച്ച് മണ്ണിന്റെ ഘടന മനസ്സിലാക്കി എങ്ങനെയുള്ള ജൈവവളവും രാസവളവും ഇടണമെന്ന് ശുപാര്‍ശചെയ്യുന്നത് ഈ സ്ഥാപനമാണ്. പട്ടാമ്പി പഞ്ചായത്തിനെ മാതൃകയാക്കി വീടുകളില്‍നിന്ന് മണ്ണുശേഖരിച്ച് വിശകലംചെയ്യുന്ന പദ്ധതി കേന്ദ്രം ഏറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരിക്കയാണ്. കേന്ദ്രത്തിന് ചുറ്റുമതിലും നിര്‍മിക്കേണ്ടതുണ്ട്.