സി.പി.എം.വനിതാകൗണ്‍സിലര്‍ക്ക് മര്‍ദനമേറ്റതായി പരാതി

Posted on: 04 Feb 2012



ഒറ്റപ്പാലം: നഗരസഭയിലെ സി.പി.എം. വനിതാകൗണ്‍സിലറെ മര്‍ദിച്ചതായി പരാതി. 35-ാംവാര്‍ഡ് കൗണ്‍സിലര്‍ വരോട് മങ്ങാട്ട് ലതയെയാണ് താലൂക്കാസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ വിട്ടാംപാറ പുളിക്കല്‍കുന്ന് കുടിവെള്ള പദ്ധതിയുടെ ഗുണഭോക്തൃകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവമെന്ന് ലത പറഞ്ഞു. വൈദ്യുതിതുക നല്‍കാത്തതിനാല്‍ കെ.എസ്.ഇ.ബി. അധികൃതര്‍ പദ്ധതിയുടെ കണക്ഷന്‍ വിച്ഛേദിച്ചിരുന്നു. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനെപ്പറ്റി ചര്‍ച്ചചെയ്യാനാണ് യോഗം വിളിച്ചത്.

യോഗത്തിന്റെ പാതിവഴിയില്‍ മടങ്ങുംവഴി നാലുപേര്‍ വാഹനംതടഞ്ഞ് മര്‍ദിക്കയായിരുന്നെന്നാണ് ലതയുടെ പരാതി.

More News from Palakkad