ചെമ്പരത്തിമാട്മലയില്‍ തീപ്പിടിത്തത്തിന് പിന്നാലെ സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്ക്
Posted on: 04 Feb 2012
ചെര്‍പ്പുളശ്ശേരി: ചളവറ ചെമ്പരത്തിമാട് മലയില്‍ തീപ്പിടിത്തത്തിനുപിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. കാരാട്ടുകുറുശ്ശിസ്വദേശി ശ്രീകേഷിനെ ഒറ്റപ്പാലം താലൂക്കാസ്പത്രിയിലും ആറംകുന്നത്ത്കാവ്‌സ്വദേശി മണികണ്ഠനെ ചെര്‍പ്പുളശ്ശേരി ഗവ. ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
വ്യാഴാഴ്ചരാത്രി എട്ടരയോടെയാണ് വനംവകുപ്പിന്റെ കീഴിലുള്ള ചെമ്പരത്തിമാട്മലയില്‍ തീപ്പിടിത്തമുണ്ടായത്. മലയിലുള്ള അക്വേഷ്യ, തേക്ക് എന്നിവ അഗ്‌നിക്കിരയായി. സംഭവത്തെച്ചൊല്ലി പരസ്പരമുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലെത്തിയത്.
ശ്രീകേഷിന്റെ പരാതിപ്രകാരം മണികണ്ഠനെതിരെയും മണികണ്ഠന്റെ പരാതിപ്രകാരം ശ്രീകേഷ്, രഘു, കോരന്‍, ചാമി, രാമകൃഷ്ണന്‍, രാജന്‍, ഉണ്ണി എന്നിവര്‍ക്കെതിരെയും കേസെടുത്തതായി ചെര്‍പ്പുളശ്ശേരി എസ്.ഐ. എ. ദീപകുമാര്‍ അറിയിച്ചു.