ഡി.വൈ.എഫ്.ഐ.ക്കെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് നേതാക്കള്‍
Posted on: 04 Feb 2012
ചെര്‍പ്പുളശ്ശേരി: നെല്ലായ ഗ്രാമപ്പഞ്ചായത്തിലെ പൊമ്പിലായ ഏഴാംവാര്‍ഡ് ഗ്രാമസഭ അലങ്കോലമായ സംഭവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ.യും സി.പി.എമ്മുംതമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഡി.വൈ.എഫ്.ഐ. വില്ലേജ്കമ്മിറ്റിയംഗം നാസര്‍, യൂണിറ്റ്‌സെക്രട്ടറി ദാസന്‍ എന്നിവര്‍ അറിയിച്ചു.
പാര്‍ട്ടി വിളിച്ചുകൂട്ടിയയോഗം ഡി.വൈ.എഫ്.ഐ. ബഹിഷ്‌കരിച്ചെന്ന പ്രചാരണവും വാസ്തവവിരുദ്ധമാണെന്നും പഞ്ചായത്ത്പ്രസിഡന്റിനെയും നേതാക്കളെയും അപമാനിക്കുന്നതിനും തരംതാഴ്ത്തിക്കാണിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഡി.വൈ.എഫ്.ഐ. നേതാക്കള്‍ കുറ്റപ്പെടുത്തി. ഗ്രാമസഭയില്‍ നാസര്‍ പങ്കെടുത്തഉടനെ തിരിച്ചുപോയെന്നും അതേസമയം, ദാസന്‍ ഗ്രാമസഭയില്‍ പങ്കെടുക്കുകയുണ്ടായില്ലെന്നും വ്യക്തമാക്കി. പൊമ്പിലായയിലെ ഗ്രാമസഭ അലങ്കോലമാക്കിയവര്‍ക്കെതിരെ പോലീസില്‍ പരാതിനല്‍കിയിരുന്നെന്നും അത് ഡി.വൈ.എഫ്.ഐ. നേതാക്കളുടെ പേരിലല്ലെന്നും പഞ്ചായത്ത്പ്രസിഡന്റ് കെ.പി.വസന്ത പറഞ്ഞു.
പൊമ്പിലായ-ചങ്ങരത്ത്പടിറോഡ് നവീകരണത്തിന് ജില്ലാപഞ്ചായത്തും ഗ്രാമപ്പഞ്ചായത്തുംചേര്‍ന്ന് 16 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും പണി ഉടന്‍ ആരംഭിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
പഞ്ചായത്ത്പ്രസിഡന്റ് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ചെര്‍പ്പുളശ്ശേരി പോലീസ്‌സ്റ്റേഷനില്‍ വിളിച്ചവരില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നെന്നതിന് തെളിവില്ലെന്ന് എസ്.ഐ. എ. ദീപകുമാര്‍ പറഞ്ഞു.