ദേശീയപണിമുടക്കിന് തപാല്‍ജീവനക്കാരും
Posted on: 04 Feb 2012
ഒറ്റപ്പാലം: ട്രേഡ്‌യൂണിയനുകളുടെ 28നുള്ള ദേശീയപണിമുടക്കില്‍ മുഴുവന്‍ തപാല്‍ജീവനക്കാരും പങ്കെടുക്കുമെന്ന് എന്‍.എഫ്.പി.ഇ. ഒറ്റപ്പാലം ഡിവിഷന്‍ പ്രവര്‍ത്തകസമിതി അറിയിച്ചു. എ.സി. മധുസൂദനന്‍ അധ്യക്ഷനായി. കെ. വിജയകുമാര്‍, ടി.പി. അബ്ദുള്‍റഹ്മാന്‍, എ. രാമകൃഷ്ണന്‍, കെ. ബാലകൃഷ്ണന്‍, പി. കുമാരന്‍, പി. ബാലകൃഷ്ണന്‍, യു.എം. ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.