സി.പി.ഐ. ലോക്കല്‍കമ്മിറ്റി രൂപവത്കരിച്ചു

Posted on: 04 Feb 2012



ഷൊറണൂര്‍: നീണ്ട ഇടവേളയ്ക്കുശേഷം ഷൊറണൂരില്‍ സി.പി.ഐ. ലോക്കല്‍കമ്മിറ്റി രൂപവത്കരിച്ചു. ഷൊറണൂര്‍മണ്ഡലം കമ്മിറ്റിതന്നെ സി.പി.ഐ.ക്ക് ഇല്ലാതായിപ്പോയ പഴയസാഹചര്യത്തില്‍ നിന്നാണ് പാര്‍ട്ടിയുടെ പുതിയനീക്കം. സി.പി.എം.വിട്ട് പുറത്തെത്തിയ യുവജന നേതാക്കളുടെ പിന്തുണയോടെയാണ് പുനഃസംഘടിപ്പിക്കല്‍ നടന്നത്. ലോക്കല്‍കമ്മിറ്റിസെക്രട്ടറിയായി പി. ഗോപിനാഥനെ കുളപ്പുള്ളിയില്‍നടന്ന പാര്‍ട്ടി ജനറല്‍ബോഡിയോഗം ഐകകണേ്ഠ്യന തിരഞ്ഞെടുത്തു. പതിനൊന്നംഗ ലോക്കല്‍ കമ്മിറ്റിയും നിലവില്‍വന്നു.

നിലവില്‍ പാര്‍ട്ടിക്ക് ബ്രാഞ്ച്കമ്മിറ്റികളേ ഷൊറണൂരില്‍ ഉണ്ടായിരുന്നുള്ളൂ. എ.ഐ.വൈ.എഫ്. മുനിസിപ്പല്‍ കമ്മിറ്റി അടുത്തിടെ രൂപവത്കരിച്ചിരുന്നു. ഇതിനുപിന്നാലെ ടാക്‌സിത്തൊഴിലാളി യൂണിയനും (എ.ഐ.ടി.യു.സി.) നിലവില്‍വന്നു.

വ്യാഴാഴ്ചനടന്ന പാര്‍ട്ടിയോഗം സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി പി.എം. വാസുദേവന്‍ ഉദ്ഘാടനംചെയ്തു. മണ്ഡലംസെക്രട്ടറി കോടിയില്‍ രാമകൃഷ്ണന്‍, എം. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ലോക്കല്‍കമ്മിറ്റിയംഗങ്ങള്‍: ആര്‍. അഭിലാഷ്, എം. രാധാകൃഷ്ണന്‍, യു. ഗോപാലകൃഷ്ണന്‍, എ.എന്‍. സാവിത്രി, ടി. ശ്രീകുമാര്‍, ജ്യോതിബസു, എം. ഭാസ്‌കരന്‍, എം.എ. കൃഷ്ണന്‍കുട്ടി, ശ്രീജിത്ത്. എസ്., ടി.എസ്. അനുഷ്.

More News from Palakkad