തിരുവളയനാട് ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന താലപ്പൊലി നാളെ

Posted on: 04 Feb 2012



തൃക്കടീരി: തിരുവളയനാട് ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന താലപ്പൊലി ഇരുപതിലേറെ ഗജവീരന്മാര്‍ അണിനിരക്കുന്ന പകല്‍പ്പൂരത്തോടെ ഞായറാഴ്ച കൊണ്ടാടും. ഗുരുവായൂര്‍ പത്മനാഭന്‍, തെച്ചിക്കോട്ട് രാമചന്ദ്രന്‍ എന്നീആനകളുമായി തട്ടകദേശങ്ങള്‍ മത്സരപ്രതീതിയില്‍ ഒരുക്കുന്ന എഴുന്നള്ളിപ്പുകള്‍ക്ക് പ്രഗത്ഭര്‍ വാദ്യമേളം പകരും. ദേവസ്വംഎഴുന്നള്ളിപ്പില്‍ ശ്രീദുര്‍ഗ വടക്കുംമുറി, കിഴക്കുംമുറി, അമ്പലവട്ടം, ആദിപരാശക്തി, ശിവശൈലം വേലകള്‍ കിഴക്കും വടക്കുംമുറി എഴുന്നള്ളിപ്പില്‍ പടിഞ്ഞാറ്റുംമുറി, പൂതംകുളം വേലകള്‍ പടിഞ്ഞാറുമായി അണിനിരക്കും. തിറ, പൂതന്‍, കാള, തേര്, നാടന്‍കലാരൂപങ്ങള്‍ എന്നിവ എഴുന്നള്ളിപ്പുകള്‍ക്ക് പൂര്‍ണതയേകും. വൈകീട്ട് ആറുമണിയോടെ എഴുന്നള്ളിപ്പുകള്‍ മേളത്തിന്റെ അകമ്പടിയോടെ കാവിറങ്ങും.

രാവിലെ പറയെടുപ്പും 10.30ന് ആനയൂട്ടുമുണ്ടാകും. തന്ത്രി ഈക്കാട്ട് നാരായണന്‍നമ്പൂതിരിപ്പാടിനാണ് കാര്‍മികത്വം.

More News from Palakkad