എം.കെ.മൗലവിസ്മാരക പുരസ്‌കാരം സമ്മാനിച്ചു
Posted on: 04 Feb 2012
ആനക്കര: കുമരനല്ലൂര്‍ എം.കെ.മൗലവിസ്മാരക പുരസ്‌കാരം പടിഞ്ഞാറങ്ങാടി ജ്ഞാനോദയം ഗ്രന്ഥശാലാസെക്രട്ടറിയും റിട്ട. അധ്യാപകനുമായ സി.മുഹമ്മദ്കുട്ടിക്ക് സമ്മാനിച്ചു. ദുബായ് കെ.എം.സി.സി. തൃത്താലമണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ പുരസ്‌കാരം മന്ത്രി ഡോ. എം.കെ.മുനീറാണ് സമ്മാനിച്ചത്. പി.ഇ.എ. സലാം അധ്യക്ഷനായി. ഡി.സി.സി. പ്രസിഡന്റ് സി.വി.ബാലചന്ദ്രന്‍, വി.ടി.ബല്‍റാം എം.എല്‍.എ., സി.എം.അലി, അഡ്വ. ബഷീര്‍, പി.വി.ഉമ്മര്‍മൗലവി, യു.ഹൈദ്രോസ്, അലി കുമരനല്ലൂര്‍, ഫൈസല്‍ തുറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.