വിളവെടുപ്പ് തുടങ്ങി

Posted on: 04 Feb 2012



തിരുമിറ്റക്കോട്: ഇറുമ്പകശ്ശേരി എ.യു.പി.സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പച്ചക്കറിത്തോട്ടത്തില്‍ വിളവെടുപ്പ് തുടങ്ങി. സ്‌കൂളിലെ ഹരിതസേനയുടെ നേതൃത്വത്തിലായിരുന്നു വിളവെടുപ്പ്. വെള്ളരി, കയ്പ, പടവലം, വിവിധതരം വാഴ തുടങ്ങിയ ഇനങ്ങളാണ് കുട്ടികള്‍ കൃഷിയിറക്കിയത്.

പ്രധാനാധ്യാപിക എം.കെ.സീന, സി.പി.മുഹമ്മദ്, മോഹനന്‍ തുടങ്ങിയവര്‍ വിളവെടുപ്പിന് നേതൃത്വംനല്കി.

More News from Palakkad