ചലഞ്ചേഴ്‌സ് സെവന്‍സ് ഫുട്‌ബോള്‍: ചിരട്ടക്കുളവും മുണ്ടക്കുന്നും ജേതാക്കള്‍
Posted on: 04 Feb 2012
അലനല്ലൂര്‍: എടത്തനാട്ടുകര ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ്‌ക്ലബ്ബ് സംഘടിപ്പിച്ച അഖിലകേരള ഫ്‌ളഡ്‌ലിറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ദേശസേവിനി ചിരട്ടക്കുളവും ന്യൂ ഫിനിക്‌സ് മുണ്ടക്കുന്നും ജേതാക്കളായി. എം.ബി. രാജേഷ് എം.പി. ട്രോഫികള്‍ വിതരണംചെയ്തു.
മത്സരത്തില്‍ ഓരോഗോള്‍വീതം നേടി ഇരുടീമും സമനില തുടര്‍ന്നതിനാല്‍ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടും സമനിലയിലായതിനെത്തുടര്‍ന്ന് ഇരുടീമിനെയും ജേതാക്കളായി പ്രഖ്യാപിച്ചു.
വിജയികള്‍ക്ക് മലബാര്‍ എവര്‍റോളിങ് ട്രോഫിയും പ്രൈസ്മണിയും വിതരണം ചെയ്തു. ടൂര്‍ണമെന്റില്‍നിന്ന് സമാഹരിച്ച തുകയില്‍ ഒരുഭാഗം പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവിന് എം.പി. വിതരണം ചെയ്തു. സംസ്ഥാന സ്‌കൂള്‍ കലോത്സവ-ശാസ്ത്രമേള വിജയികളെ ആദരിച്ചു.
ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ പി. അഹമ്മദ് സുബൈര്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. പുത്തംകോട്ട് ഉമ്മര്‍, പി. സുല്‍ഫീക്കര്‍, ടി.കെ. മുഹമ്മദ്, കണ്‍വീനര്‍ എന്‍. കമാല്‍, മുഫീന ഏനു, അല്‍-അമീന്‍ ഹസ്സന്‍, ഫസല്‍ മുഹമ്മദ്, മലബാര്‍ കുഞ്ഞാന്‍, ഒ. ഫിറോസ്, സി. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
ഫൈനല്‍ മത്സരത്തോടനുബന്ധിച്ച് വെടിക്കെട്ടും നടന്നു.