രാജീവ്കുമാര്‍ അനുസ്മരണം
Posted on: 04 Feb 2012
ഷൊറണൂര്‍: കെ.എസ്.ഇ.ബി. ഷൊറണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാരനായിരുന്ന രാജീവ്കുമാറിന്റെ ചരമവാര്‍ഷികത്തിന്റെ ഭാഗമായി അനുസ്മരണവും സുരക്ഷാഅവാര്‍ഡ് വിതരണവും നടന്നു. പാലക്കാട് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ അശോകന്‍ ഉദ്ഘാടനംചെയ്തു. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ടി.യു. ശോഭ അധ്യക്ഷയായി. ഷൊറണൂര്‍ഡിവിഷന് കീഴിലെ സെക്ഷന്‍ ഓഫീസുകളില്‍ സുരക്ഷാഉപകരണങ്ങള്‍ പിഴവില്ലാതെ കൈകാര്യംചെയ്യുന്ന ജീവനക്കാരനുള്ള അവാര്‍ഡ് ചെര്‍പ്പുളശ്ശേരി സെക്ഷനിലെ ലൈന്‍മാന്‍ വിജയകുമാരന് ലഭിച്ചു. കെ. മധു, ഇ.പി. ഷാഹുല്‍, ജോസഫ്, ആര്യ, എസ്. പരമേശ്വരന്‍, പ്രമോദ്, പ്രീദത്ത്, ജോജി എന്നിവര്‍ സംസാരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി വൈദ്യുതിസുരക്ഷയുടെയും ഊര്‍ജസംരക്ഷണത്തിന്റെയും പ്രാധാന്യം പ്രചരിപ്പിച്ച് ബൈക്ക്‌റാലി നടത്തി.