കൂണ്‍ വിത്തുത്‌പാദനകേന്ദ്രവും പ്രവര്‍ത്തനരഹിതം

Posted on: 04 Feb 2012



പട്ടാമ്പി: മണ്ണുപരിശോധനാ കേന്ദ്രത്തിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പട്ടാമ്പിയിലെ കൂണ്‍ വിത്തുത്പാദനകേന്ദ്രം ദീര്‍ഘകാലമായി പ്രവര്‍ത്തന രഹിതമാണ്. നാലുവര്‍ഷംമുമ്പ് ഇവിടെയുണ്ടായിരുന്ന കൃഷിഓഫീസറുടെ തസ്തിക തൃശ്ശൂര്‍ ബയോകണ്‍ട്രോള്‍ ലാബിലേക്ക് മാറ്റിയതാണ് ഉത്പാദനം നിലയ്ക്കാന്‍ കാരണമായത്. 1991ലാണ് കൂണ്‍വിത്തുത്പാദനകേന്ദ്രം പട്ടാമ്പിയില്‍ തുടങ്ങിയത്. പാക്കറ്റിന് 10രൂപ നിരക്കിലാണ് ഇവിടെനിന്ന് കര്‍ഷകര്‍ക്ക് മുമ്പ് കൂണ്‍വിത്ത് നല്‍കിയിരുന്നത്.

More News from Palakkad