പയ്യനെടം കുറുംബഭഗവതിക്ഷേത്രത്തില്‍ ഉച്ചാറല്‍വേല കൊടികയറി

Posted on: 04 Feb 2012



മണ്ണാര്‍ക്കാട്: പയ്യനെടം കുറുംബഭഗവതി ക്ഷേത്രത്തിലെ ഉച്ചാറല്‍വേലയ്ക്ക് കൊടികയറി.

ക്ഷേത്രംതന്ത്രി ഈയ്ക്കാട് നാരായണന്‍നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് കൊടിയേറ്റംനടന്നത്. രാവിലെ ഉച്ചാറല്‍വേലയോടനുബന്ധിച്ച് പുതുതായി നിര്‍മിച്ച ചെമ്പുപൊതിഞ്ഞ കൊടിമരത്തിന്റെ പ്രതിഷ്ഠാകര്‍മം നടന്നു. ഫിബ്രവരി പത്തിന് കൂട്ടുവിളക്കും 11ന് ഉച്ചാറല്‍വേല ഉത്സവവും നടക്കും.

More News from Palakkad