കോട്ടപ്പുറം ജി.എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും
Posted on: 04 Feb 2012
ശ്രീകൃഷ്ണപുരം: കോട്ടപ്പുറം ഗവ.എല്‍.പി.സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഒരുവര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ്പരിരക്ഷ ഏര്‍പ്പെടുത്തി. ഇതിന്റെഭാഗമായി ഫോട്ടോപതിച്ച തിരിച്ചറിയല്‍കാര്‍ഡ് വിദ്യാര്‍ഥികള്‍ക്ക് നല്‍കി.
എം.ഹംസ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കുന്നത്ത് മൊയ്തീന്‍, പ്രധാനാധ്യാപിക കെ.പ്രേമകുമാരി, എം.മോഹനന്‍, എം.ആര്‍.മോഹനന്‍, ഉല്ലാസ്, ശാന്തകുമാരി എന്നിവര്‍ പ്രസംഗിച്ചു.