മലമ്പുഴ: ഉദ്ഘാടനച്ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു

Posted on: 04 Feb 2012



പാലക്കാട്: നവീകരിച്ച മലമ്പുഴ ഉദ്യാനത്തിന്റെ ഉദ്ഘാടനച്ചടങ്ങ് കോണ്‍ഗ്രസ്സും മുസ്‌ലിംലീഗും സി.എം.പി.യും ബഹിഷ്‌കരിച്ചു. മുഖ്യപ്രഭാഷണം നടത്തേണ്ടിയിരുന്ന മന്ത്രി എ.പി.അനില്‍കുമാറും എത്തിയില്ല. ഉദ്ഘാടനച്ചടങ്ങ് ബഷിഷ്‌കരിക്കുന്നതായി യു.ഡി.എഫ്. ജില്ലാചെയര്‍മാന്‍കൂടിയായ ഡി.സി.സി. പ്രസിഡന്റ് സി.വി.ബാലചന്ദ്രനും കണ്‍വീനര്‍ സി.എ.എം.എ. കരീമും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

പണി പൂര്‍ണമായി തീര്‍ക്കാതെയാണ് ഉദ്ഘാടനം നടത്തുന്നതെന്ന് മലമ്പുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും കുറ്റപ്പെടുത്തി.

മലമ്പുഴ ഉദ്യാനം ഉദ്ഘാടനത്തില്‍നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് ജോസഫിന്റെ പരിപാടി പൊളിക്കാനാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. മണ്ണാര്‍ക്കാട്ട് അഖിലേന്ത്യാ പ്രകൃതിജീവനസമ്മേളനം ഉദ്ഘാടനം ചെയ്തശേഷം പത്രക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

More News from Palakkad