വെജിറ്റബിള്‍ഫാം ഓഫീസ്‌സമുച്ചയം ആറിന് ഉദ്ഘാടനംചെയ്യും
Posted on: 04 Feb 2012
പാലക്കാട്: കൃഷിവകുപ്പിന്റെ നെല്ലിയാമ്പതി ഓറഞ്ച് & വെജിറ്റബിള്‍ഫാം പുതുതായി നിര്‍മിച്ച നെല്ലിയാമ്പതിയിലെ ഓഫീസ്‌സമുച്ചയത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ചരാവിലെ ഒമ്പതിന് കൃഷി വകുപ്പ്മന്ത്രി കെ.പി.മോഹനന്‍ നിര്‍വഹിക്കും. വി.ചെന്താമരാക്ഷന്‍ എം.എല്‍.എ. അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ പി.കെ.ബിജു എം.പി. മുഖ്യാതിഥിയാകും. നെല്ലിയാമ്പതി പഴസംസ്‌കരണശാല പുതുതായി വിപണിയിലിറക്കുന്ന പഴ ഉത്പന്നങ്ങളുടെ ആദ്യവില്പന ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍.കണ്ടമുത്തന്‍ നിര്‍വഹിക്കും.