തിരുമിറ്റക്കോട് : നാടിന്റെ സംസ്‌കൃതിയുടെ ഭാഗമാണ് കൃഷിയും അനുബന്ധ കാര്യങ്ങളുമെന്ന് സിനിമാനടന്‍ ശ്രീനിവാസന്‍. കലയെയും കൃഷിയെയും കൂട്ടിച്ചേര്‍ത്തുള്ള സമന്വയമാണ് കലാപാഠശാലയുടെ വിജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . ആറങ്ങോട്ടുകര കലാപാഠശാലയുടെ പത്താംവാര്‍ഷിക ഭാഗമായി തണല്‍ തിരുവനന്തപുരം, സംസ്ഥാന വനിതാകമ്മീഷന്‍, കൃഷിവകുപ്പ്, ദേശമംഗലം ഗ്രാമപ്പഞ്ചായത്ത്, ഫോക്ലോര്‍ അക്കാദമി, കേരള ജൈവകര്‍ഷകസമിതി, കാര്‍ഷിക സേവനകേന്ദ്രം, സഖി, സ്ത്രീപഠനകേന്ദ്രം എന്നിവയുടെ സഹകരണത്തോടെ നടത്തിയ കാര്‍ഷിക സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവി പി.പി. രാമചന്ദ്രന്‍ അധ്യക്ഷനായി. കെ. രാധാകൃഷ്ണന്‍ എം.എല്‍.എ., വാര്‍ഡ് അംഗം രാധാകൃഷ്ണന്‍, ജനാര്‍ദനന്‍, ഉഷ സി. രാജഗോപാല്‍, കെ.വി. ശ്രീജ, കെ. ശശിധരന്‍, പി.കെ. ബാലകൃഷ്ണന്‍, പരമേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഘോഷയാത്ര, ചെണ്ടമേളം, ചിത്രരചന, മുളവാദ്യം എന്നിവയും രാത്രി ആടുപുലിയാട്ടം, ചവിട്ടുകളി എന്നിവയും ഉണ്ടായി.