ശ്രീകൃഷ്ണപുരം: കോട്ടപ്പുറം കല്യാണികോളേജിലെ വിദ്യാര്‍ഥികള്‍ അന്ധവിദ്യാലയത്തില്‍ ശുചീകരണം നടത്തി. കലാപരിപാടികള്‍, സംവാദം എന്നിവയും നടന്നു. പ്രിന്‍സിപ്പല്‍ പി.കെ. രാമന്‍കുട്ടി ഉദ്ഘാടനംചെയ്തു.

പ്രധാനാധ്യാപകന്‍ ആര്‍.ടി. ബിജു, കെ.ആര്‍. മോഹന്‍ദാസ്, വി.എന്‍. മേനോന്‍, സനൂപ്, കൃഷ്ണകാന്ത് എന്നിവര്‍ സംസാരിച്ചു.