ഒറ്റപ്പാലം: കണ്ണൂര്‍ അസി. കളക്ടറായിരുന്ന ജറോമിക് ജോര്‍ജ് പുതിയ ഒറ്റപ്പാലം സബ്കളക്ടറായി ചുമതലയേല്‍ക്കും. ഒറ്റപ്പാലം റവന്യു ഡിവിഷന്റെ ചുമതല വഹിക്കുന്ന 62-ാം സബ്കളക്ടറാണ് ഇദ്ദേഹം.

ഒറ്റപ്പാലം സബ്കളക്ടറായിരുന്ന പി.ബി. നൂഹ് സാമൂഹികനീതിവകുപ്പ് ഡയറക്ടറായി സ്ഥലംമാറിപ്പോകുന്ന ഒഴിവിലേക്കാണ് പുതിയ സബ്കളക്ടറെത്തുന്നത്. ജറോമിക് ജോര്‍ജ് 16-ന് ചുമതലയേല്‍ക്കും.

കോട്ടയം പാലാ സ്വദേശിയായ ഇദ്ദേഹം ഡല്‍ഹിയിലാണ് പഠിച്ചുവളര്‍ന്നത്. 2015 ബാച്ചിലാണ് ഐ.എ.എസ്. നേടിയത്.