ഒറ്റപ്പാലം: അമ്പലപ്പാറ കടമ്പൂരില്‍ വീട് തകര്‍ന്നു. കടമ്പൂര്‍ പാറക്കല്‍കോളനിയില്‍ താമസിക്കുന്ന പാറക്കല്‍വീട്ടില്‍ സുകുമാരന്‍ എന്ന കുഞ്ഞുണ്ണിയുടെ വീടാണ് വ്യാഴാഴ്ചരാത്രി എട്ടരയോടെ ഒരുഭാഗം തകര്‍ന്നുവീണത്. ചുമരുകള്‍ ഇടിഞ്ഞുവീണാണ് തകര്‍ന്നത്. മറ്റൊരുഭാഗത്തെ ചുമരുകള്‍ വിണ്ടുകീറിയ അവസ്ഥയിലുമാണ്. പിറകുവശത്തെ വെള്ളച്ചാലിന്റെ ഈര്‍പ്പംമൂലമാവാം വീട് നിലംപൊത്താനിടയയതെന്നാണ് പഞ്ചായത്തധികൃതര്‍ പറയുന്നത്.

എട്ടുവര്‍ഷമായി സഹോദരന്‍ രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഈ വീട്ടിലായിരുന്നു ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന സുകുമാരന്റ കുടുംബം താമസിച്ചിരുന്നത്. വീടിന് മണ്ണുകൊണ്ടുള്ള തറയും ചുമരുമാണ്. മുകള്‍വശം ടാര്‍പ്പായകൊണ്ട് മേഞ്ഞതാണ്. ഇവര്‍ക്ക് വീട് നിര്‍മിക്കുന്നതിനായി ലൈഫ് ഭവനപദ്ധതിപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് അത് പരിഗണിച്ചില്ലെന്നും കടമ്പൂര്‍ വാര്‍ഡംഗം എ. വിജിത പറഞ്ഞു.