ഈറോഡ്: കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി ഈറോഡ് ജില്ലയിലെ ഭവാനിസാഗര്‍ അണക്കെട്ട് തുറന്നു. മന്ത്രിമാരായ കെ.എ. ചെങ്കോട്ടയ്യന്‍, കെ.സി. കറുപ്പണ്ണന്‍, കളക്ടര്‍ എസ്. പ്രഭാകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അണക്കെട്ട് തുറന്നുകൊടുത്തത്. ഇതില്‍നിന്നുള്ള വെള്ളം തട്ടപ്പള്ളി, അരക്കന്‍കോട്ടെ എന്നീ കനാലുകള്‍വഴി ഗോപിച്ചെട്ടിപ്പാളയം, അന്തിയൂര്‍, ഭവാനിപ്രദേശങ്ങളിലെ 24,504 ഏക്കര്‍ കൃഷിഭൂമികളിലേക്കെത്തും. കാലിങ്കരായന്‍ കനാല്‍വഴി കൊടുമുടി, മൊടക്കുറിച്ചി പ്രദേശങ്ങളിലെ 15,746 ഏക്കര്‍ കൃഷിഭൂമികളിലേക്കും വെള്ളം ലഭിക്കും.

ഒക്ടോബര്‍ 24വരെ തുടര്‍ച്ചയായി വെള്ളം തുറന്നുവിടും പിന്നീട് 10 ദിവസത്തെ ഇടവേളക്കുശേഷം 15 ദിവസത്തേക്ക് തുറക്കും. മൊത്തം 80 ദിവസത്തേക്കായിരിക്കും വെള്ളം തുറന്നുവിടുകയെന്ന് കളക്ടര്‍ അറിയിച്ചു.