പഴനി: 21 കിലോ ചന്ദനമരം മറയൂരില്‍നിന്ന് പഴനിവഴി കാറില്‍ കടത്താന്‍ ശ്രമിച്ച മൂന്ന് മലയാളികളെ പഴനി ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തു. അവരുടെ പക്കല്‍നിന്ന് ചന്ദനമരവും കാറും പിടിച്ചെടുത്തു.

പാലക്കാട്, മൂത്താന്തറ കണ്ണകി നഗറിലെ കുട്ടന്‍ (53), മലപ്പുറം ഏറനാട് താലൂക്ക് പെക്കന്‍ വീട്ടിലെ റിയാസ് (41), പൂക്കോട്ടൂര്‍ നെട്ടത്ത് കരുമ്പിയിലെ ഹനീഫ (42) എന്നിവരാണ് അറസ്റ്റിലായത്. പഴനിക്കടുത്ത് സട്ടപ്പാറൈ ഭാഗം പാപ്പംപട്ടി ജങ്ഷനില്‍ ഫോറസ്റ്റ് റെയ്ഞ്ചര്‍ ഗണേഷ്‌റാമിന്റെ നേതൃത്വത്തില്‍ അധികൃതര്‍ വാഹനപരിശോധന നടത്തുമ്പോഴാണ് പ്രതികള്‍ പിടിയിലായത്.