റിപ്പബ്ലിക് ദിനാഘോഷവും കുടുംബ സംഗമവും
Posted on: 27 Jan 2012
പാലക്കാട്: വടക്കന്ത്ര പോലിസ് നിവാസികള്‍ റിപ്പബ്ലിക് ദിനഘ്ഷവും കുടുംബ സംഗമവും നടത്തി. വൈകിട്ട് നടന്ന ആഘോഷ പരിപാടികള്‍ ജില്ല പോലീസ സൂപ്രണ്ട് എം . പി. ദിനേശന്‍ ഉത്ഘാടനം ചെയ്തു.
ഡി. വൈ .എസ് പി . പി .ബി.പ്രശോഭിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉത്ഘാടന ചടങ്ങില്‍ പാലക്കാട് ജില്ല പോലീസ് അസോസിയേഷന്‍ സെക്രട്ടറി സ്വാഗത പ്രസംഗം നടത്തി. ഉത്ഘാടന ചടങ്ങില്‍ അന്തരിച്ച സാഹിത്യകാരനും പ്രഭാഷകനുമായ സുകുമാര്‍ അഴികോടിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും ചെയ്തു .
തുടര്‍ന്ന് നടന്ന സാംസ്‌കാരിക പരിപാടികളില്‍ പോലീസ്‌കാരുടെയും കുടുംബാങ്ങങ്ങളുടെയും കലാപരിപാടികളും ഡ്രീംസിന്റെ ഗാനമേളയും ഉണ്ടായിരുന്നു.
വാര്‍ത്ത അയച്ചത്: ഹിഷിബ് നൗഷാദ്