അബ്ദുറഹ്മാന്‍
പട്ടാമ്പി: നടുവട്ടം കൂര്‍ക്കപ്പറമ്പ് പരേതനായ പുലാക്കല്‍ അയ്യൂബിന്റെ മകന്‍ അബ്ദുറഹ്മാന്‍ (75) അന്തരിച്ചു. ഭാര്യ: പാത്തുമ്മ. മക്കള്‍: റഹ്മത്തുള്ള, മുഹമ്മദലി (ഇരുവരും സൗദി അറേബ്യ), ഖദീജ, മൈമൂന. മരുമക്കള്‍: സുമയ്യ, തിത്തുട്ടി, അലവിക്കുട്ടി (എടയൂര്‍), മുസ്തഫ (തിരുവേഗപ്പുറ). സഹോദരങ്ങള്‍: സൈതലവി, അബൂബക്കര്‍, മുഹമ്മദ്, നഫീസക്കുട്ടി, ആയിഷ, ബീവി. കബറടക്കം ബുധനാഴ്ച 8ന് കൈപ്പുറം ജുമാമസ്ജിദ് കബര്‍സ്താനില്‍.
മാധവിയമ്മ
മേലാര്‍കോട്: വടക്കേത്തറ കണ്ണശ്ശാംവീട്ടില്‍ മാധവിയമ്മ (88) അന്തരിച്ചു. മക്കള്‍: ലബിത, ബേബി, പദ്മിനി, രാധ, പരേതനായ അനന്തരാമന്‍. മരുമക്കള്‍: ഗംഗാധരന്‍, അരവിന്ദാക്ഷന്‍, മുരുകന്‍, രാമദാസ്.
രാജന്‍
ആലത്തൂര്‍: തൃപ്പാളൂര്‍ വടുകത്തറ കിഴക്കോട്ടില്‍ രാജന്‍ (63) അന്തരിച്ചു. ആലത്തൂര്‍ സ്വാതി, കുനിശ്ശേരി പ്രഭ തിയേറ്ററുകളില്‍ സിനിമ ഓപ്പറേറ്ററായിരുന്നു. ഭാര്യ: സരോജിനി, മകന്‍ മുരളീദാസന്‍, മരുമകള്‍: സുഭാഷിണി
രാമന്‍
കുണ്ടുവംപാടം: ഷാരത്ത് രാമന്‍ (61) അന്തരിച്ചു. ഭാര്യ: പാറു, മക്കള്‍ :അയ്യപ്പന്‍, കൃഷ്ണന്‍, മണികണ്ഠന്‍, അനിത. മരുമക്കള്‍: കുട്ടന്‍, ജലജ
ബാലാവതിയമ്മ
അമ്പലപ്പാറ: ആലങ്ങാട് കൊടുപുരത്ത് ബാലാവതിയമ്മ (79) അന്തരിച്ചു. മക്കള്‍: വിജയലക്ഷ്മി, വിജയനാരായണന്‍, ബാലഗോപാലന്‍, ശോഭന.
മരുമക്കള്‍: ബാലകൃഷ്ണന്‍, ശ്രീദേവി, ജയശ്രീ, നാരായണന്‍.
ഹാജറമ്മ
കോയമ്പത്തൂര്‍: പരേതനായ കൊടുവായൂര്‍ ചെല്ലവീട് എം. അബ്ദുള്‍റസാക്കിന്റെ ഭാര്യ ഹാജറമ്മ (80) കോയമ്പത്തൂര്‍ കോവൈപുതൂരില്‍ അന്തരിച്ചു.
മക്കള്‍: റഹ്മത്തുള്ള (ലേസര്‍ ഇന്‍ഡസ്ട്രീസ്), റോസ്‌ന ഹംസ (യു.കെ.), ഡോ. ജാസ്മിന്‍ അമീറുദ്ദീന്‍, അബ്ദുള്‍ഷെയ്ക്ക്.
രാമചന്ദ്രന്‍
അയിലൂര്‍: തെക്കേത്തറ തെക്കേആനൂര്‍ വീട്ടില്‍ രാമചന്ദ്രന്‍ (73) അന്തരിച്ചു.
ഭാര്യ: പത്മിനി. മക്കള്‍: ഡോ. ശോഭന, ദാമോദരന്‍. മരുമകന്‍: ഗോവിന്ദ്‌നായര്‍.
ഗോപാലകൃഷ്ണന്‍
അമ്പലപ്പാറ: മേലൂര്‍ കാര്യമ്പറ്റ ഗോപാലകൃഷ്ണന്‍ (50) അന്തരിച്ചു. കോരുവിന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ: ശോഭന. മക്കള്‍: ജുനേഷ്, ജുനിഷ, ജുബിത. മരുമക്കള്‍: രാമചന്ദ്രന്‍, സാബു.
ഹരീന്ദ്രനാഥ് പൊതുവാള്‍
ചിറ്റൂര്‍: തൃശ്ശൂര്‍ പൊതുവാള്‍ അമ്പാടിവീട്ടില്‍ ഹരീന്ദ്രനാഥ്‌പൊതുവാള്‍ (86) അന്തരിച്ചു. ഭാര്യ: ചിറ്റൂര്‍ പുറയത്ത് വീട്ടില്‍ രാധ.
നാരായണന്‍കുട്ടി
വേങ്ങശ്ശേരി: പുലാപ്പറ്റശ്ശേരി (പാറമേല്‍പീടിക) നാരായണന്‍കുട്ടി (54) അന്തരിച്ചു.
ഭാര്യ: കമലം. മക്കള്‍: പ്രീത, കൃഷ്ണപ്രസാദ്, പ്രദീപ്.
മരുമക്കള്‍: ബാലകൃഷ്ണന്‍, റീജ. ശവസംസ്‌കാരം ബുധനാഴ്ച 10ന് ഷൊറണൂര്‍ ശാന്തിതീരം ശ്മശാനത്തില്‍.
മുഹമ്മദ്
മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ അരിപ്പനാഴി കുന്നപ്പീടികയ്ക്കല്‍ഹൗസിലെ മുഹമ്മദ് (കുഞ്ഞാപ്പഹാജി-85) അന്തരിച്ചു.
ഭാര്യ: നഫീസ. മക്കള്‍: കെ. മുഹമ്മദാലി (ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍സെക്രട്ടറി), ഹമീദ്, റഷീദ്, അഷറഫ്, ഷാജഹാന്‍, ആമിന, സുബൈദ.
മരുമക്കള്‍: എ.കെ. ഉമ്മര്‍, ഉമ്മര്‍ എന്ന കുഞ്ഞാന്‍, മറിയ, റസിയ, ഹസീന, സക്കീന, സഫ്‌ന.
ഓട്ടോമറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു
കൂറ്റനാട്: ഓട്ടോമറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. കൂറ്റനാട് ആമക്കാവ് കതിര്‍ക്കോട്ടില്‍ ജയപ്രകാശിന്റെ മകന്‍ ജറീഷ് (13) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 8.30ന് ചേലക്കരയിലായിരുന്നു അപകടം. നെന്മാറപ്പൂരത്തിന് കുപ്പിവെള്ളം വില്‍ക്കാനായി പോയതായിരുന്നു ജറീഷും അച്ഛന്‍ ജയപ്രകാശും. അയല്‍വാസി കുണ്ടില്‍പീടികയില്‍ ബഷീറിന്റെ ഗുഡ്‌സ്ഓട്ടോയില്‍ വരുന്നവഴിയില്‍ ചേലക്കരയില്‍വെച്ച് ഓട്ടോമറിയുകയായിരുന്നു. ഓട്ടോയുടെ അടിയില്‍പ്പെട്ട് കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ ഡ്രൈവറെ ചേലക്കര താലൂക്കാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജറീഷ് വട്ടേനാട് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ്.
അമ്മ: റീജ. സഹോദരങ്ങള്‍: ജിതിന്‍, ജറീഷ്മ.
ശവസംസ്‌കാരം ബുധനാഴ്ച രാവിലെ വീട്ടുവളപ്പില്‍.