അബ്ദുള്‍ബഷീര്‍
പുതുനഗരം: കുളത്തുമേടില്‍ പരേതനായ അബ്ദുള്‍ മുത്തലീഫിന്റെ മകന്‍ അബ്ദുള്‍ബഷീര്‍ (62) അന്തരിച്ചു. ഭാര്യ:ബള്‍ക്കീസ്. മക്കള്‍: സബീന, മുഹമ്മദ്അന്‍സാര്‍, ഷജീന. മരുമക്കള്‍: അബ്ദുള്‍റഹ്മാന്‍, ഷിയാദ്. സഹോദരങ്ങള്‍: മുഹമ്മദ്മുസ്തഫ, ജാഫര്‍, ചിന്നാമ്മ.
 
രാമന്‍കുട്ടി
പത്തിരിപ്പാല: നഗരിപ്പുറം പേരടിക്കുന്ന് പരേതനായ ചക്രാട്ടുപറമ്പില്‍ മരുകന്റെ മകന്‍ രാമന്‍കുട്ടി (43) അന്തരിച്ചു. അമ്മ: അമ്മിണി. ഭാര്യ: രാധിക. മക്കള്‍: ജിജു, ജിഷ.
 
ശ്രീദേവി
കൊട്ടേക്കാട്: ആനപ്പാറ മേലേവീട്ടില്‍ ശ്രീദേവി (80) അന്തരിച്ചു. കാവില്‍വീട്ടില്‍ റിട്ട. അധ്യാപകന്‍ പരേതനായ മുത്തുണ്ണിയുടെ ഭാര്യയാണ്. മകന്‍: രാജു. സഹോദരങ്ങള്‍: പരേതയായ പങ്കജാക്ഷി, ദ്രൗപതി, പരേതനയായ മധുസൂദനന്‍, സൗമിനി.
 
പൊറ്റശ്ശേരിയില്‍ ഓട്ടോമറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്
മണ്ണാര്‍ക്കാട്: പൊറ്റശ്ശേരി സ്‌കൂളിന് സമീപം ഓട്ടോറിക്ഷമറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ചരാത്രി പത്തുമണിയോടെയാണ് അപകടം. ചിറക്കല്‍പ്പടിയില്‍നിന്ന് കാഞ്ഞിരത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ കൊറ്റിയോട്ഹൗസില്‍ പരേതനായ കോരപ്പന്റെയും കുറുമ്പയുടെയും മകന്‍ ശശികുമാര്‍ (40) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ പെരിന്തല്‍മണ്ണ സ്വകാര്യ ആസ്​പത്രിയില്‍ മരിച്ചത്. യാത്രക്കാരായ കാഞ്ഞിരം പള്ളിപ്പടി മുഹമ്മദാലി, പി. സതീഷ്, സുരേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മണ്ണാര്‍ക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. വിജയശ്രീയാണ് ശശികുമാറിന്റെ ഭാര്യ. മക്കള്‍: സനല്‍, സജി, സ്‌നേഹ. സഹോദരങ്ങള്‍: പൊന്നന്‍, രാമകൃഷ്ണന്‍, രാധാകൃഷ്ണന്‍, സരോജിനി, കുഞ്ഞിലക്ഷ്മി, കാളിക്കുട്ടി.
 
സുകുമാരന്‍
അലനല്ലൂര്‍: കോട്ടോപ്പാടം വില്ലേജോ ഫീസിന് സമീപം നാലകത്ത് ചാമിയുടെ മകന്‍ സുകുമാരന്‍ (31) അന്തരിച്ചു. അമ്മ: നീലി.
സഹോദരങ്ങള്‍: പാറു, ജാനു, രാജന്‍, വിനോദ്, ഹരിദാസന്‍, സജിത.
 
അമ്മുഅമ്മാള്‍
അഴിയന്നൂര്‍: ആരപ്പത്ത്‌വീട്ടില്‍ പരേതനായ രാമന്‍കുട്ടിഗുപ്തന്റെ ഭാര്യ അമ്മുഅമ്മാള്‍ (92) അന്തരിച്ചു.
മക്കള്‍: സുകുമാരന്‍, ബാലന്‍, കുഞ്ഞിലക്ഷ്മി, ലക്ഷ്മിക്കുട്ടി.
മരുമക്കള്‍: ലക്ഷ്മി, സത്യവതി, പരേതരായ കുണ്ടുകണ്ടത്തില്‍ കൃഷ്ണന്‍കുട്ടിഗുപ്തന്‍, കൃഷ്ണന്‍കുട്ടി ഗുപ്തന്‍.
 
അലവിഹാജി
അലനല്ലൂര്‍: കര്‍ക്കിടാംകുന്ന് കുളപ്പറമ്പിലെ പാണംപുഴി അലവിഹാജി (104) അന്തരിച്ചു. ഭാര്യ: പരേതയായ വിയ്യ.
മക്കള്‍: ആയിഷ, പരേതയായ ഖദീജ, ഫാത്തിമ. മരുമക്കള്‍: അബ്ദുള്‍കരീം, പരേതനായ മമ്മദ്, അഷ്‌റഫ് മൗലവി.
 
വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
അലനല്ലൂര്‍: വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന എടത്തനാട്ടുകര ചളവ ഗവ. യു.പി. സ്‌കൂളിനുസമീപം വാരിയത്ത് രാമന്‍ (60) അന്തരിച്ചു.
മാര്‍ച്ച് 29നാണ് രാമനെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. ഉടനെ മഞ്ചേരി ജില്ലാ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസമാണ് കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു മരണം. മൃതദേഹം ചൊവ്വാഴ്ച ചളവയിലെത്തിക്കും. ഭാര്യ: ശാന്ത (ചളവ ഗവ. യു.പി.സ്‌കൂള്‍ പാചകത്തൊഴിലാളി). മക്കള്‍: ശശികല, നാരായണന്‍കുട്ടി, കുമാരി, സുശീല, ശിവദാസന്‍. മരുമക്കള്‍: കുമാരി, മോഹന്‍, സുന്ദരന്‍.
 
ശ്രീകൃഷ്ണദാസ്
ലക്കിടി: നെല്ലിക്കുറുശ്ശി ആലിക്കല്‍ കാട്ടില്‍ ഹരിദാസിന്റെ മകന്‍ ശ്രീകൃഷ്ണദാസ് (12) അന്തരിച്ചു.
അമ്മ: റീന. സഹോദരങ്ങള്‍: ശ്രീസായ്ദാസ്, ശ്രീലക്ഷ്മി.