തങ്ക
തരൂര്‍:
കുളക്കാട് പരേതനായ കണ്ടമുത്തന്റെ ഭാര്യ തങ്ക (65) അന്തരിച്ചു. മക്കള്‍: കൃഷ്ണന്‍കുട്ടി, പ്രിയ, പ്രീത. മരുമക്കള്‍: ദേവിലാല്‍, വിനിത, വാസു. സഹോദരങ്ങള്‍: ദേവന്‍, ചന്ദ്രന്‍, തത്ത, വേശു, പരേതനായ മുരുകന്‍.

രാമന്‍കുട്ടി

ഒറ്റപ്പാലം: തോട്ടക്കര തേക്കിന്‍തോട്ടത്തില്‍ പരേതനായ കുഞ്ഞുക്കുട്ടന്റെ മകന്‍ രാമന്‍കുട്ടി (63) അന്തരിച്ചു. ഭാര്യ: പങ്കജം. മക്കള്‍: ഹരീഷ്, ഹരിത. മരുമകന്‍: രതീഷ്.

മണ്ണാര്‍ക്കാട്: മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളത്ത് സ്വകാര്യാസ്​പത്രിയില്‍ ചികിത്സയിലായിരുന്ന വനിതാ ലൈവ്‌സ്റ്റോക്ക് അസിസ്റ്റന്റ് മരിച്ചു. തെങ്കര ഗ്രാമപ്പഞ്ചായത്തിലെ ചേറുംകുളം പുത്തന്‍കുടിലില്‍ റെനിയുടെ ഭാര്യ എന്‍.യു. ഷൈനിയാണ് (37) മരിച്ചത്. മുണ്ടൂര്‍ മൃഗാസ്​പത്രിയില്‍ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തെങ്കര മൃഗാസ്​പത്രിയിലേക്ക് സ്ഥലംമാറ്റം ലഭിച്ച് ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് മരണം. വെള്ളിയാഴ്ച അഞ്ചുമണിയോടുകൂടിയാണ് സംഭവം. മക്കള്‍: ഫ്‌ലവിയ, അഭിയ.
ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് ചേറുംകുളം മാര്‍ ഗ്രിഗോറിയോസ് സിംഹാസനപള്ളി സെമിത്തേരിയില്‍.

SHOW MORE

കെ.ജി. ചാവടി ശ്രീനാരായണഗുരുകോളേജ് പൂര്‍വ വിദ്യാര്‍ഥികളുടെയും അധ്യാപകരക്ഷാകര്‍ത്തൃ സമിതിയുടെയും യോഗം. വിവേകാനന്ദ ഹാള്‍ 10.30.

കോവൈപുതൂര്‍ ശ്രീ കല്യാണവെങ്കിടേശ്വരക്ഷേത്രം. വാര്‍ഷികബ്രഹ്മോത്സവം 8.00.

ജില്ലാ വ്യവസായ സെന്റര്‍. ഡി.ഐ.സി. ക്ലോക്ക് ടവര്‍ 10.00.

കോയമ്പത്തൂര്‍ പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ പി.എഫ്., ഇ.എസ്.ഐ. പദ്ധതി വശദീകരണം. റെയ്‌സ് കോഴ്‌സ് വൈഷ്ണവിമന്ദിരം 9.30.

വൈസ്‌മെന്‍സ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം. ഹോട്ടല്‍ രത്തിന റസിഡന്‍സി 6.00.

ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് ലോക പരിസ്ഥിതിദിന പ്രഭാഷണം. പി.എസ്.ജി. കോളേജ് കാമ്പസ് 6.15.

ജില്ലാ സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ യോഗം. ഹുസൂര്‍ റോഡ് കൊഡീഷ്യ കോണ്‍ഫറന്‍സ് ഹാള്‍ 10.30.

ശ്രീരാമകൃഷ്ണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് ബിരുദദാനച്ചടങ്ങ്. എസ്.എന്‍.ആര്‍. ഓഡിറ്റോറിയം 11.00.

ശ്രീരാമകൃഷ്ണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ഫാക്കല്‍റ്റി ഡവലപ്പ്‌മെന്റ് പ്രോഗ്രാം 8.30.

തമിഴ്‌നാട്, കേരള ചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനം. അവിനാശിറോഡ് ജെന്നിസ് ആര്‍ട്ട് ഹൗസ് രാവിലെ 11.00.

കേരളാ സ്റ്റേറ്റ് പ്രീ-പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍. കെ.എസ്.ടി.എ. ഹാള്‍ 10.00.

പാലക്കാട് ഓള്‍ കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ പഠനക്യാമ്പ്. പാലക്കാട് ഹോട്ടല്‍ ഗസാല 10.00.

ഗവ. വിക്ടോറിയ കോളേജ് തമിഴ് വിഭാഗം വിദ്യാര്‍ഥികളുടെ പൂര്‍വവിദ്യാര്‍ഥിസംഗമം. കോളേജ് 10.00.

SHOW MORE

ചിറ്റില്ലഞ്ചേരി: കടമ്പിടി പാഴിയോട് വെപ്പില്‍വീട്ടില്‍ വി.സി. രാജന്റെയും വസന്തയുടെയും മകള്‍ സുകന്യയും മുടപ്പല്ലൂര്‍ പവിഴക്കുന്ന് വീട്ടില്‍ ചെല്ലപ്പന്റെ മകന്‍ വിനുവും വിവാഹിതരായി.