വി.എച്ച്.എസ്.ഇ. പ്രവേശനം ഏകജാലകം

Posted on: 11 May 2011തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ തൊഴിലധിഷ്ഠിത ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഏകജാലക സംവിധാനത്തിലൂടെയുള്ള ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷ സ്‌കൂളുകളില്‍ മെയ് 18 ന് മുന്‍പ് സമര്‍പ്പിക്കണം. സ്‌കൂളുകളില്‍ ലഭിക്കുന്ന അപേക്ഷ സംബന്ധിച്ച വിവരം പരിശോധനയ്ക്കുശേഷം അതത് ദിവസം തന്നെ അപ്‌ലോഡ് ചെയ്യണം. ലഭ്യമായ എല്ലാ അപേക്ഷകളും മെയ് 22 ന് മുന്‍പ് അപ്‌ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ www.vhscap.kerala.gov.in വെബ്‌സൈറ്റില്‍ അപേക്ഷാവിവരങ്ങള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തണം. ഏതെങ്കിലും വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ അത് രേഖാമൂലം വെബ്‌സൈറ്റില്‍ത്തന്നെ ലഭ്യമായിട്ടുള്ള അപേക്ഷാഫോമില്‍ എഴുതി അപേക്ഷ സമര്‍പ്പിച്ച സ്‌കൂളില്‍ നല്‍കി രസീത് വാങ്ങണം. ഇപ്രകാരം ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തിയെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പാക്കണം. വിദ്യാര്‍ത്ഥികളും ഇത് വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തണം.

പ്രിന്‍സിപ്പല്‍, അഡ്മിഷന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പു വരുത്തണം. മെയ് 25 ന് ട്രയല്‍ അലോട്ട്‌മെന്റും ജൂണ്‍ ഒന്നിന് ആദ്യ അലോട്ട്‌മെന്റും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/