മൊഹബത്ത്‌

Posted on: 27 Mar 2011മീരാ ജാസ്മിന്‍ കേന്ദ്ര കഥാപാത്രമാവുന്ന 'മൊഹബത്ത്' ഏപ്രിലില്‍ ഈസ്റ്റ്്‌കോസ്റ്റ് റീല്‍ ആന്‍ഡ് റിയല്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രദര്‍ശനത്തിനെത്തിക്കുന്നു. നോവലിനുശേഷം ഈസ്റ്റ്‌കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന 'മൊഹബത്ത്' എന്ന ചിത്രത്തില്‍ യുവനടന്മാരായ മുന്ന, ആനന്ദ് മൈക്കിള്‍ എന്നിവരാണ് നായകന്മാരാവുന്നത്.
ജഗതി ശ്രീകുമാര്‍, നെടുമുടിവേണു, സലിംകുമാര്‍, ദേവന്‍, സുരേഷ് കൃഷ്ണ, പ്രേംകുമാര്‍, ജാഫര്‍ ഇടുക്കി, അശോക്, കോട്ടയം നസീര്‍, ദിനേശ് പണിക്കര്‍, ഗായകന്‍ ഹരിഹരന്‍, മാസ്റ്റര്‍ ജീവന്‍, റോമ, ശാരി, കലാരഞ്ജിനി, വീണ, അംബിക മോഹന്‍, ഷംജ രാജേന്ദ്രന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. തിരക്കഥ: സിദ്ധിക് ഷമീര്‍, ഛായാഗ്രഹണം: ജിബു ജേക്കബ്, ഗാനരചന: വയലാര്‍ ശരച്ചന്ദ്രവര്‍മ, സന്തോഷ് വര്‍മ, സംഗീതം: എസ്. ബാലകൃഷ്ണന്‍, കെ.എ. ലത്തീഫ്.

'സിനിമാ കമ്പനി'യുമായി മമാസ്

'പാപ്പി അപ്പച്ചാ' എന്ന ചിത്രത്തിനുശേഷം മമാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'സിനിമാ കമ്പനി' എന്നു പേരിട്ടു. റൂറല്‍ ടാക്കീസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളായിരിക്കും. മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തില്‍ സിനിമ, സൗഹൃദം, സ്വപ്നം എന്നിവ കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്. ഛായാഗ്രഹണം: ജിബു ജേക്കബ്, സംഗീതം: അല്‍ഫോന്‍സ് ജോസഫ്. പി.ആര്‍.ഒ.: എ.എസ്. ദിനേശ്.

ജയസൂര്യ 'പിഗ്മാന്‍'

'തകരച്ചെണ്ട' എന്ന ചിത്രത്തിനുശേഷം അവിര റെബേക്ക സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പിഗ്മാന്‍'. ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്‍. പ്രഭാകരന്‍ എഴുതുന്നു. നായിക പുതുമുഖമായിരിക്കും.
ശ്രീ സൂര്യ ഫിലിംസിന്റെ ബാനറില്‍ ടി.ആര്‍. ശ്രീരാജ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, തലൈവാസല്‍ വിജയ്, കെ.പി.എ.സി. ലളിത തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം: പ്രദീപ് നായര്‍, സംഗീതം: ഗൗതം.
മലയാള ഭാഷയിലും സാഹിത്യത്തിലും ഡോക്ടറേറ്റിന് പഠനം നടത്തുന്ന ഒരു മിടുക്കനായ ചെറുപ്പക്കാരന്റെ ജീവിത സാഹചര്യങ്ങളുടെ കഥയാണ് അവിര റെബേക്ക 'പിഗ്മാന്‍' എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.

'ചായില്യം' ആരംഭിക്കുന്നു
നേര് ഫിലിംസിന്റെ ബാനറില്‍ ജ്യോതിര്‍മയിയെ നായികയാക്കി മനോജ് കാന സംവിധാനവും രചനയും നിര്‍വഹിക്കുന്ന ചിത്രമാണ് 'ചായില്യം'. തെയ്യത്തിന് മുഖത്തെഴുതുന്ന ചായക്കൂട്ടായ 'ചായില്യം' ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ മാത്രം വിധിക്കപ്പെടുന്ന ഒരു ദരിദ്ര കുടുംബിനിയുടെ ശക്തമായ പോരാട്ടത്തിന്റെ പ്രതീകമായി മാറുകയാണിവിടെ. സാധാരണ സ്ത്രീയുടെ സ്വാതന്ത്ര്യം ഏതൊക്കെ വിധത്തില്‍ തടയപ്പെടുന്നു എന്നത് ഉത്തര മലബാറിലെ അനുഷ്ഠാന കലയായ തെയ്യത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് 'ചായില്യം'.ജഗതി, ഇന്ദ്രന്‍സ്, മധുപാല്‍, പ്രകാശ് ബാരെ, ശ്രീജിത്ത് കൈവേലി, സി.കെ. ബാബു, എല്‍സി സുകുമാരന്‍, പ്രവീഷ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: കെ.ജി. ജയന്‍. സംഗീതം: ചന്ദ്രന്‍ വയാട്ടമ്മല്‍. പി.ആര്‍.ഒ: ബിജു പുത്തൂര്.

ജനപ്രിയന്‍
ജയസൂര്യ, ഭാമ, സരയൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ബോബന്‍ സാമുവല്‍ സംവിധാനമ ചെയ്യുന്ന ചിത്രമാണ് 'ജനപ്രിയന്‍' സ്‌പോര്‍ട്ട് ലൈറ്റ് വിഷന്‍സിന്റെ ബാനറില്‍ മാമന്‍ ജോണ്‍, റീനാ എം. ജോണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാവഷണം കൃഷ്ണ പൂജപ്പുര എഴുതുന്നു.
മനോജ് കെ. ജയന്‍, ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്‌സ്, ദേവന്‍, ജാഫര്‍ ഇടുക്കി, കിഷേആര്‍. ഷാജു, ഭീമന്‍ രഘു, പ്രകാശ്, തിരുമല രാമചന്ദ്രന്‍, വിനോദ് കെടാമംഗലം, രശ്മി ബോബന്‍, ശ്രീലത നമ്പൂതിരി, ഗീതാ വിജയന്‍, നിഷാ സാരംഗം, റോസ്‌ലിന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ക്യാമറ: പ്രദീപ് നായര്‍. ഗാനരചന: വയലാര്‍ ശരത്ച്ചന്ദ്രവര്‍മ, സംഗീതം: ഗൗതം.

മുല്ലശ്ശേരി മാധവന്‍ കുട്ടി, നേമം പി.ഒ.

കാര്‍ത്തിക് വിഷന്റെ ബാനറില്‍ അനൂപ് മേനോനെ കേന്ദ്രകഥാപാത്രമാക്കി കുമാര്‍ നന്ദ കഥയെഴുതി സംവിധാനം ചെയ്യുന്ന 'മുല്ലശ്ശേരി മാധവന്‍, നേമം പി.ഒ.' തിരുവനന്തപുരത്ത് ആരംഭിച്ചു.
ഇന്നസെന്റ്, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, മണിയന്‍പിള്ള രാജു, ജനാര്‍ദനന്‍, മാമുക്കോയ, നന്ദു, ജാഫര്‍ ഇടുക്കി, പുതുമുഖ നായിക സോണാല്‍ ദേവരാജ്, കല്പന, കെ.പി.എ.സി. ലളിത തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. തിരക്കഥ: സ്വാതി ഭാസ്‌കര്‍, ഛായാഗ്രഹണം: ശിവകുമാര്‍, ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, അനില്‍ പനച്ചൂരാന്‍, സംഗീതം: രവീന്ദ്രന്‍, രതീഷ് വേഗ, നിര്‍മാണം: കെ.എസ.് ചന്ദ്രന്‍, സാംവര്‍ഗീസ്

നിറമിഴികള്‍

തീവണ്ടിയാത്രയ്ക്കിടയില്‍ ക്രൂരമായി വധിക്കപ്പെട്ട സൗമ്യ എന്ന പെണ്‍കുട്ടിയുടെ ജീവിതകഥയെ ആസ്​പദമാക്കിയുള്ള ഹ്രസ്വചിത്രമാണ് 'നിറമിഴികള്‍'. ജെ.പി.എ. കമ്യൂണിക്കേഷന്റെ ബാനറില്‍ പ്രദീപ്കുമാര്‍ നിര്‍മിച്ച് സര്‍ഗം മനോജ് സംവിധാനം ചെയ്യുന്ന 'നിറമിഴികള്‍'ക്ക് വി.പി. വിജയ് രചനയും ഹരിപ്രസാദ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/