പ്രചാരണത്തിന് മുസ്‌ലിം ലീഗ് വെബ്‌സൈറ്റ്

Posted on: 23 Mar 2011കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വെബ്‌സൈറ്റും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളും മുസ്‌ലിം ലീഗ് ഉപയോഗിക്കും.

www.iumlcampaign.com എന്നതാണ് ലീഗിന്റെ വെബ്‌സൈറ്റ്. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍, പ്രചാരണ ചിത്രങ്ങള്‍, വീഡിയോ ദൃശ്യങ്ങള്‍, ഇടതുസര്‍ക്കാറിന്റെ ഭരണപരാജയങ്ങള്‍ എന്നിവയാണ് മുസ്‌ലിം ലീഗ് വെബ്‌സൈറ്റിലെ പ്രചാരണ വിഷയങ്ങള്‍, പൊതുജനങ്ങള്‍ക്ക് പ്രതികരണമറിയിക്കാനുള്ള സൗകര്യവും വെബ്‌സൈറ്റിലുണ്ട്.

ലീഗ് ഹൗസില്‍ നടന്ന ചടങ്ങില്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ കെ.പി.എ. മജീദ്, ടി.പി.എം. സാഹിര്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.കെ.കെ. ബാവ, സെക്രട്ടേറിയറ്റ് അംഗം പി.വി. അബ്ദുല്‍ വഹാബ്, എന്‍.സി. അബൂബക്കര്‍, മീഡിയ വിഭാഗം കണ്‍വീനര്‍ നജീബ് കാന്തപുരം, ജോയന്റ് കണ്‍വീനര്‍ ടി. ഷബീര്‍അലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/