ലോട്ടറി: പണം ലഭിച്ചത് ആര്‍ക്കെന്നറിയണം - ഉമ്മന്‍ചാണ്ടി

Posted on: 01 Dec 2010



തിരുവനന്തപുരം: ലോട്ടറിയിടപാടില്‍ കൈമറിഞ്ഞ പണം ആര്‍ക്ക് ലഭിച്ചുവെന്നും അത് കൈമറിഞ്ഞ വഴികളേതെന്നും സി.ബി.ഐ അന്വേഷണത്തിലൂടെ പുറത്തുവരണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതിനെ സ്വാഗതം ചെയ്യുന്നു.

ലോട്ടറി കേസില്‍ പ്രതിപക്ഷം പറഞ്ഞതെല്ലാം ശരിയെന്ന് തെളിഞ്ഞു. കേന്ദ്രനിയമത്തില്‍ ഒരുമാറ്റവും നടത്താതെതന്നെ ഇവിടെ അന്യസംസ്ഥാന ലോട്ടറിയുടെ ചൂതാട്ടം അവസാനിപ്പിക്കാന്‍ കഴിഞ്ഞു. ഈ കൊള്ളയിലൂടെ പണം ലഭിച്ചത് ആര്‍ക്കൊക്കെയാണെന്നാണ് ഇനി അറിയേണ്ടത്-അദ്ദേഹം പറഞ്ഞു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/