മൂടല്‍ മഞ്ഞ്; രണ്ടുവിമാനങ്ങള്‍ തിരിച്ചുവിട്ടു

Posted on: 10 Sep 2010



കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനുഭവപ്പെട്ട കനത്ത മൂടല്‍ മഞ്ഞ് വിമാന ഗതാഗതത്തെ ബാധിച്ചു. രണ്ട് വിമാനങ്ങള്‍ തിരിച്ചുവിട്ടു. ഒട്ടേറെ സര്‍വ്വീസുകള്‍ മണിക്കൂറുകള്‍ വൈകി.

'നിമ്‌ന മേഘങ്ങള്‍' എന്ന പ്രതിഭാസംമൂലം റണ്‍വേ കാണാനാവാതെ ഒമാന്‍ എയര്‍, ഇന്ത്യന്‍ എയര്‍ ലൈന്‍സ് എന്നിവയുടെ സര്‍വ്വീസുകളാണ് തിരിച്ചുവിട്ടത്. വ്യാഴാഴ്ച രാവിലെഏഴോടെയായിരുന്നു സംഭവം.

റണ്‍വേയെ പൊതിഞ്ഞ് കനത്ത മൂടല്‍മഞ്ഞ് രൂപം കൊണ്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. മസ്‌ക്കത്തില്‍നിന്ന് എത്തിയ ഒമാന്‍ എയര്‍വേയ്‌സ് വിമാനം 7ഓടെ ബാംഗ്ലൂരിലേക്ക് തിരിച്ചുവിട്ടു. 10ന് വിമാനം തിരിച്ച് കോഴിക്കോട്ടെത്തിയെങ്കിലും വിമാനജീവനക്കാരുടെ ജോലിസമയം തീര്‍ന്നതിനാല്‍ കോഴിക്കോട്ടുനിന്ന് പുറപ്പെടാനായില്ല. തുടര്‍ന്ന് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. പൈലറ്റിനെയും വിമാന ജോലിക്കാരെയും മറ്റൊരു വിമാനത്തില്‍ കോഴിക്കോട്ടെത്തിച്ച് രാത്രി 10ഓടെ വിമാനം പുറപ്പെട്ടു. 8മണിക്കാണ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ.സി. 998 ഷാര്‍ജ- കോഴിക്കോട് വിമാനം കരിപ്പൂരിലെത്തിയത്. മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. 10ഓടെയാണ് വിമാനം തിരിച്ചെത്തിയത്.



Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/