നാവികസേനയുടെ സ്ഥലത്തെ ദര്‍ഗയും ക്ഷേത്രവും സന്ദര്‍ശിക്കേണ്ടെന്ന് കോടതി

Posted on: 10 Sep 2010



മുംബൈ: നാവികസേനയുടെ ഭൂമിയിലുള്ള ദര്‍ഗയിലേക്കും ക്ഷേത്രത്തിലേക്കും പ്രവേശനത്തിന് അനുമതി നല്‍കണമെന്നുള്ള അപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. സുരക്ഷാകാരണത്താലാണ് ദര്‍ഗയിലേക്കും ക്ഷേത്രത്തിലേക്കുമുള്ള പ്രവേശനം നാവികസേനാ അധികൃതര്‍ നിരസിച്ചിട്ടുള്ളത്. കൊളാബയിലെ നാവികസേനയുടെ ഭൂമിയിലാണ് ദര്‍ഗയും ക്ഷേത്രവുമുള്ളത്.

ഈസ്റ്റ്ഇന്ത്യാ കമ്പനിയുടെ സ്ഥാപനത്തിനുമുമ്പു മുതലേ ദര്‍ഗ ഇവിടെയുണ്ടെന്ന് മംഗേഷ് ഷിര്‍സാതിന്റെ ഹര്‍ജിയില്‍ പറയുന്നു. ഈ ഭൂമി നാവികസേനയുടേതല്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നു. ഈ പ്രത്യേക ദര്‍ഗയും ക്ഷേത്രവും മാത്രം സന്ദര്‍ശിക്കേണ്ട കാര്യം പരാതിക്കാരനില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ ഡി.കെ. ദേശ്മുഖും എന്‍.ഡി. ദേശ്പാണ്ഡെയും വിധിച്ചു.

ഭരണഘടന വിഭാവന ചെയ്തിട്ടുള്ള ആരാധനാസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിതെന്നുള്ള ഹര്‍ജിക്കാരന്റെ അഭിഭാഷകന്റെ വാദവും ഡിവിഷന്‍ ബെഞ്ച് തള്ളി. ആരാധനാസ്വാതന്ത്ര്യം എന്നത് ഏത് ആരാധനാലയവും സന്ദര്‍ശിക്കാനുള്ള അവകാശമല്ലെന്ന് ഡിവിഷന്‍ ബെഞ്ച് വിശദമാക്കി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/