ചെന്നൈ: തമിഴ് ചലച്ചിത്ര നടന്‍ മുരളിക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. ബുധനാഴ്ച രാവിലെ ചെന്നൈയില്‍ അന്തരിച്ച മുരളിക്ക് യാത്രാമൊഴിയേകാന്‍ വ്യാഴാഴ്ച സഹപ്രവര്‍ത്തകരും ആരാധകരും സുഹൃത്തുക്കളുമടക്കം നൂറുകണക്കിന് പേര്‍ എത്തി.
വത്സരവാക്കത്തുള്ള വീട്ടില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുരളിയുടെ ഭൗതികശരീരം ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. മകന്‍ അഥര്‍വ അന്ത്യകര്‍മങ്ങള്‍ അനുഷ്ഠിച്ചതിനുശേഷം ഉച്ചതിരിഞ്ഞ് പന്ത്രണ്ടരയോടെ മുരളിയുടെ ഭൗതിക ശരീരം സംസ്‌കരിച്ചു. മുരളിയോടുള്ള ആദരസൂചകമായി വ്യാഴാഴ്ച എല്ലാ തമിഴ്‌സിനിമകളുടെയും ഷൂട്ടിങ് നിര്‍ത്തിവെച്ചിരുന്നു.