കേരളത്തിലേക്ക് ഒരു വര്‍ഷം ഒഴുകുന്നത് 20,000 കോടിയുടെ ഹവാല

Posted on: 10 Sep 2010


പ്രവീണ്‍ കൃഷ്ണന്‍



ന്യൂഡല്‍ഹി: കേരളത്തിലേക്ക് വര്‍ഷം ഒഴുകിയെത്തുന്നത് 20,000 കോടിയുടെ ഹവാലപ്പണം. ഇതുസംബന്ധിച്ച് സംസ്ഥാനത്തുനിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിട്ടുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇതില്‍ ഗണ്യമായ ഭാഗം രാജ്യസുരക്ഷയ്ക്ക് അപകടമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുമായി ചെലവഴിക്കപ്പെടുന്നു എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് ലഭ്യമായിട്ടുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

ഗള്‍ഫില്‍നിന്നും മറ്റും സാധാരണ പ്രവാസികള്‍ പലപ്പോഴും കുടുംബാംഗങ്ങള്‍ക്ക് ഹവാലമാര്‍ഗം പണം എത്തിക്കാറുണ്ടെന്നത് വസ്തുതയാണെങ്കിലും അത് കേരളത്തിലെത്തുന്ന ഭീമമായ ഹവാലപ്പണത്തിന്റെ ഒരംശം മാത്രമേ ആകുന്നുള്ളൂ. ബാക്കി പണത്തില്‍ നല്ല പങ്ക് നിയമവിരുദ്ധ, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതായാണ് വിവരം. ഇക്കാര്യത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

കേരളത്തിലെ ചില സംഘടനകളുടെ പ്രവര്‍ത്തനവും ആഭ്യന്തര മന്ത്രാലയം നിരീക്ഷിച്ചുവരികയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം അതിഗൗരവ സ്വഭാവത്തോടെ കാണേണ്ടതാണെന്ന നിലപാടിലാണ് ആഭ്യന്തര മന്ത്രാലയം. ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസ്ഥാന പോലീസും മറ്റും അന്വേഷണം നടത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണോ എന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം തീരുമാനമെ ടുക്കുകയുള്ളൂ.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/