ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാ ഫലം പ്രഖ്യാപിച്ചു
Posted on: 10 Sep 2010
കോഴിക്കോട്: എം.എസ്.എം. സംസ്ഥാന സമിതി റംസാനില്‍ നടത്തിയ 14-ാം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ ആദ്യ മൂന്ന് റാങ്കുകളും സ്ത്രീകള്‍ക്ക്. റസിസാബി.പി. തീരൂരങ്ങാടി, ഡോ.സുഹറകാസര്‍കോട്, അദീബ ഉള്ളാട്ടില്‍ എന്നിവര്‍ ആദ്യ മൂന്നു റാങ്കുകള്‍ നേടി.
സൈതലവി (നാലാം റാങ്ക്), റൈഹാന കമാല്‍ സി പുളിക്കല്‍ (അഞ്ചാംറാങ്ക്), കോഴിക്കോട് ഇടിയങ്ങര ശൈജ പര്‍വീന്‍ സി.പി. (ആറ്), തിരുവണ്ണൂര്‍ ബ്രിജിത.പി (ഏഴ്), പുത്തൂര്‍ പള്ളിക്കല്‍ നസീമ കെ. (എട്ട്), കോട്ടക്കല്‍ കദീജ വി.എന്‍. (ഒന്‍പത്), ഐക്കരപ്പടി ഹസീന പി.കെ., പൊന്നാനി ആലിങ്ങല്‍ ഫാത്തിമ (പത്ത്)എന്നിവരാണ് മറ്റു റാങ്ക് ജേതാക്കള്‍.
ഒന്നാം റാങ്ക് ജേതാവിന് മക്ക, മദീന സന്ദര്‍ശനവും ഉംറ നിര്‍വഹണത്തിനുള്ള അവസരവുമാണ് ഒരുക്കിയിട്ടുള്ളത്. ആദ്യ 10 റാങ്കുകാര്‍ക്ക് സാക്ഷ്യപത്രവും ഗ്രന്ഥോപഹാരങ്ങളും ഒക്ടോബര്‍ 2 ന് കാസര്‍കോട് നടക്കുന്ന ഐ.എസ്.എം.ആദര്‍ശ കാമ്പയിന്‍ ഉദ്ഘാടന വേദിയില്‍ വിതരണം ചെയ്യും. ഫലപ്രഖ്യാപനയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ആസിഫലി കണ്ണൂര്‍ അധ്യക്ഷതവഹിച്ചു. പരീക്ഷാ കണ്‍ട്രോളര്‍ ഖമറുദ്ദീന്‍ എളേറ്റില്‍ ഫലം പ്രഖ്യാപിച്ചു.