മദ്രാസ് മെഡിക്കല്‍ മിഷന്‍ കോളേജില്‍ പുതിയ പാരാമെഡിക്കല്‍ കോഴ്‌സുകള്‍
Posted on: 10 Sep 2010
കൊച്ചി: തമിഴ്‌നാട്ടിലെ ഡോ. എം.ജി.ആര്‍. മെഡിക്കല്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഏഴ് പുതിയ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ മദ്രാസ് മെഡിക്കല്‍ മിഷന്‍ കോളേജ് ഓഫ് ഹെല്‍ത്ത് സയന്‍സസ് ആരംഭിക്കുമെന്ന് ഡീന്‍ ഡോ. ഫിലോമിന മരിയാദോസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. മദ്രാസ് മെഡിക്കല്‍ മിഷന്റെ ഭാഗമാണ് മദ്രാസ് മെഡിക്കല്‍ മിഷന്‍ കോളേജ് ഓഫ് ഹെല്‍ത്ത് സയന്‍സസ്.
ബി.എസ്‌സി. ഫിസിഷ്യന്‍ അസിസ്റ്റന്റ്, ബിഎസ്‌സി മെഡിക്കല്‍ സോഷ്യോളജി, ബിഎസ്‌സി ഇന്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യ ടെക്‌നോളജി, ബിഎസ്‌സി ഇന്‍ ഡയാലിസിസ് ടെക്‌നോളജി, ബിഎസ്‌സി ഇന്‍ കാര്‍ഡിയോ പള്‍മനറി കെയര്‍ ടെക്‌നോളജി, എംബിഎ - ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് സിസ്റ്റംസ് മാനേജ്‌മെന്റ്, എംഎസ്‌സി മെഡിക്കല്‍ സോഷ്യോളജി എന്നിവയാണ് പുതിയ കോഴ്‌സുകള്‍.
ബി.എസ്.സി മെഡിക്കല്‍ സോഷ്യോളജി ഒഴികെയുള്ളവയ്ക്ക് അപേക്ഷിക്കാന്‍ ഫിസിക്‌സ്, കെമിസ്ട്രി ആന്‍ഡ് ബയോളജി അല്ലെങ്കില്‍ ബോട്ടണി ആന്‍ഡ് സുവോളജിയില്‍ 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസ്സായിരിക്കണം. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് 35 ശതമാനം മതി.
ബി.എസ്.സി മെഡിക്കല്‍ സോഷ്യോളജിക്ക് അപേക്ഷിക്കുന്നവര്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, മാത്ത്‌സ് വിഷയങ്ങളില്‍ പ്ലസ്ടു പാസ്സായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മദ്രാസ് മെഡിക്കല്‍ മിഷന്‍ കോര്‍പ്പറേറ്റ് റിലേഷന്‍സ് മാനേജര്‍ ഫിലിപ്പ് മാത്യുവിനെ (മൊബൈല്‍ 09841271344) ബന്ധപ്പെടണം. ഇമെയില്‍ - amsPmmm.org.in.