വ്യാജക്കള്ള്: എകൈ്‌സസ് സംഘം സാമ്പിള്‍ പരിശോധനയ്ക്കയച്ചു

Posted on: 10 Sep 2010



പാലക്കാട്: ചിറ്റൂരിലെ തെങ്ങിന്‍ തോപ്പുകളില്‍ നിന്ന് അന്തര്‍ജില്ലാ പെര്‍മിറ്റുപയോഗിച്ച് മറ്റു ജില്ലകളിലേക്ക് കൊണ്ടുപോകുന്ന കള്ള് എകൈ്‌സസ് സംഘം പരിശോധനയ്‌ക്കെടുത്തു.

വ്യാജക്കള്ളാണോയെന്ന സംശയത്തിന്റെപേരിലാണ് ചിറ്റൂരിന്റെ വിവിധഭാഗങ്ങളില്‍നിന്ന് എകൈ്‌സസ് സംഘം കള്ളുവണ്ടികള്‍ തടഞ്ഞുനിര്‍ത്തി സാമ്പിളുകള്‍ ശേഖരിച്ചത്. ഇത് കാക്കനാട്ടെ റീജണല്‍ അനലറ്റിക്കല്‍ ലാബിലേക്കയച്ചു. എത്രയുംപെട്ടെന്ന് പരിശോധനാഫലം തരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പാലക്കാട് അസിസ്റ്റന്റ് എകൈ്‌സസ് കമ്മീഷണര്‍ അജിത്ത്‌ലാല്‍ പറഞ്ഞു.

അതിനിടെ വ്യാഴാഴ്ചയും ജില്ലയില്‍ കല്‍മണ്ഡപത്തും തത്തമംഗലത്തും വടക്കഞ്ചേരിയിലും യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കള്ളുവണ്ടികള്‍ തടഞ്ഞു.

കല്‍മണ്ഡപത്ത് പാലക്കാട് നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. കോഴിക്കോട്ടെ സൊസൈറ്റികള്‍ക്കുവേണ്ടി പോകുന്ന രണ്ടുവണ്ടിതടഞ്ഞ് കള്ള് ഒഴുക്കിക്കളഞ്ഞു. രാവിലെ ആറുമുതല്‍ എട്ടുവരെ സമരം നീണ്ടു. സൗത്ത് സി.ഐ.യുടെ നേതൃത്വത്തില്‍ പോലീസെത്തി പ്രവര്‍ത്തകരെയും കള്ളുവണ്ടികളും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സാമ്പിള്‍ പരിശോധനക്കെടുത്ത് വണ്ടികള്‍ വിട്ടുകൊടുത്തു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വിനോദ്കുമാര്‍, പട്ടിക്കര ബി. സുഭാഷ്, കോണ്‍ഗ്രസ് നേതാക്കളായ ബി. മോഹനന്‍, രഞ്ജിത്ത്, കുദ്ദൂസ്, ശിവാനന്ദന്‍, സതീഷ്, റാഫി ജൈനിമേട് എന്നിവരാണ് സമരത്തിന് നേതൃത്വം നല്‍കിയത്.

മലപ്പുറം മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചിറ്റൂരില്‍ എകൈ്‌സസ് പരിശോധന കര്‍ശനമാക്കി. പാലക്കാട്, ചിറ്റൂര്‍ റേഞ്ചുകളിലെ മുഴുവന്‍ എകൈ്‌സസ് ഉദ്യോഗസ്ഥരെയും ചിറ്റൂരില്‍ വിന്യസിച്ചിരിക്കയാണ്. സ്‌പെഷല്‍ സ്‌ക്വാഡ്, കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയും ചിറ്റൂരിലേക്ക് നിയോഗിച്ചിട്ടുണ്ട്.

മദ്യദുരന്തം നടന്ന ഷാപ്പുകളില്‍ കള്ളെത്തിച്ചിരുന്ന ഗോപാലപുരം, വണ്ണാമട, മൂലക്കട എന്നിവിടങ്ങളിലെ തെങ്ങിന്‍തോപ്പുകളിലും എകൈ്‌സസ്‌സംഘം പരിശോധന നടത്തി. ഈ തോപ്പുകളിലെ ചെത്ത്‌നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/