സ്‌ഫോടനം: അസമില്‍ തീവണ്ടി പാളംതെറ്റി

Posted on: 10 Sep 2010



ഗുവാഹാട്ടി: അസമിലെ ഉദല്‍ഗുഡി ജില്ലയില്‍ സേ്ഫാടനത്തെത്തുടര്‍ന്ന് ചരക്കുതീവണ്ടി പാളം തെറ്റി ഡ്രൈവറും സുരക്ഷാ ഉദ്യോഗസ്ഥരുമുള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഉദല്‍ഗുഡി, ഹരിസിങ്ക സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍പ്പാതയില്‍ ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് സേ്ഫാടനമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രംഗിയയില്‍ നിന്ന് രംഗപ്പാറയിലേക്ക് അരിയുമായി പോയ തീവണ്ടിയുടെ 14 കോച്ചുകളാണ് പാളം തെറ്റിയത്. സേ്ഫാടനത്തിനു പിന്നില്‍ ബോഡോ തീവ്രവാദികളാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
സേ്ഫാടനത്തെത്തുടര്‍ന്ന് 100 മീറ്റര്‍ നീളത്തില്‍ റെയില്‍പ്പാത തകര്‍ന്നു. വ്യാഴാഴ്ച രാത്രിയോടെ തകരാര്‍ പൂര്‍ണമായി പരിഹരിക്കാനാകുമെന്ന് കരുതുന്നതായി റെയില്‍വേ വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതിനിടെ തീവണ്ടിയില്‍ നിന്ന് പാളത്തിലേക്ക് വീണ അരി നീക്കം ചെയ്യാന്‍ എഫ്.സി.ഐ. അധികൃതരും ശ്രമം തുടങ്ങി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/