പെട്രോളിനും ഡീസലിനും നേരിയ വിലവര്‍ധന
Posted on: 08 Sep 2010
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ വര്‍ധന. പെട്രോള്‍ ലിറ്ററിന് 11 പൈസ മുതല്‍ 12 പൈസ വരെയാണ് വര്‍ധിപ്പിച്ചത്. ഡീസല്‍ ലിറ്ററിന് ഒമ്പത് മുതല്‍ 10 പൈസ വരെ കൂടും. വര്‍ധന ചൊവ്വാഴ്ച അര്‍ധരാത്രി പ്രാബല്യത്തിലായി.