ഓസ്‌ട്രേലിയയില്‍ പുതിയ സര്‍ക്കാര്‍ ഇന്നുണ്ടായേക്കും

Posted on: 07 Sep 2010



കാന്‍ബറ: രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിന് അന്ത്യംകുറിച്ച് ഓസ്‌ട്രേലിയയില്‍ ഞായറാഴ്ച പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്നേക്കും. സ്വതന്ത്രരുടെയും ഗ്രീന്‍പാര്‍ട്ടി അംഗത്തിന്റെയും പിന്തുണയോടെ ഇപ്പോഴത്തെ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് തന്നെയാവും പുതിയ സര്‍ക്കാറുണ്ടാക്കുക.

ഓസ്‌ട്രേലിയയിലെ 150 അംഗ സഭയില്‍ ലേബര്‍ പാര്‍ട്ടിയുടെ ജൂലിയയ്ക്ക് ഇപ്പോള്‍ 74 പേരുടെ പിന്തുണയാണുള്ളത്. പ്രതിപക്ഷ നേതാവ് ടോണി ആബട്ടിന് 73 പേരുടെ പിന്തുണയുണ്ട്. രണ്ട് സ്വതന്ത്രരുടെ കൂടി പിന്തുണ കിട്ടിയാല്‍ ജൂലിയയ്ക്ക് ഭൂരിപക്ഷത്തിനു വേണ്ട 76 സീറ്റാവും. അത് ചൊവ്വാഴ്ചയോടെയുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ സ്വതന്ത്രര്‍ ഏതു നിമിഷവും മനസ്സുമാറ്റുമെന്നുള്ളതുകൊണ്ട് സ്ഥിരതയുള്ള സര്‍ക്കാറുണ്ടാക്കാന്‍ അവര്‍ക്കാവില്ല.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/