മദ്യദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Posted on: 07 Sep 2010



തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, വണ്ടൂര്‍ എന്നിവിടങ്ങളിലെ കള്ളുഷാപ്പുകളില്‍ നിന്ന് മദ്യപിച്ച് 18 പേര്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു.

ജുഡീഷ്യല്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും. മദ്യദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും. ആസ്​പത്രിയില്‍ കഴിയുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കും.

വിഷമദ്യദുരന്തത്തിന് ഉത്തരവാദികളായവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആഭ്യന്തരവകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/