മരിച്ചവരുടെ എണ്ണത്തില്‍ അവ്യക്തത; ആശയക്കുഴപ്പം

Posted on: 07 Sep 2010



കുറ്റിപ്പുറം: മദ്യദുരന്തത്തില്‍ മരിച്ചവരെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കി. തിങ്കളാഴ്ച രാവിലെ റെയില്‍വേ പ്ലാറ്റ്‌ഫോമിലും വഴിയരികിലെ പൊന്തക്കാടുകളിലും മൃതദേഹങ്ങള്‍ കണ്ടുതുടങ്ങിയെങ്കിലും ഇവരെല്ലാം മദ്യദുരന്തത്തിന്റെ ഇരകളാണെന്ന് ആദ്യം ആരും കരുതിയിരുന്നില്ല. ഇതിനിടെ മരിച്ചവരുടെ എണ്ണത്തിലും ആശയക്കുഴപ്പമുണ്ടായി. പലസ്ഥലങ്ങളിലായി പലരും മരിച്ചുകിടക്കുന്നതായുള്ള അഭ്യൂഹങ്ങളും പരന്നു. പറഞ്ഞുകേട്ട സ്ഥലങ്ങളിലേക്കെല്ലാം പോലീസും മാധ്യമപ്രവര്‍ത്തകരും ഓടുകയായിരുന്നു.

കുറ്റിപ്പുറത്തെ ഷാപ്പില്‍നിന്ന് കുടിച്ചവരാണ് ദുരന്തത്തിന് ഇരയായതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍, പേരശ്ശനൂര്‍ ഷാപ്പില്‍നിന്ന് കുടിച്ചവരും ദുരന്തത്തില്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത പരന്നതോടെ ദുരന്തത്തിന്റെ തീവ്രത കൂടി. കുറ്റിപ്പുറത്ത് മരിച്ചത് തമിഴ്‌നാട് സ്വദേശികളാണെങ്കില്‍ നാട്ടുകാരാണ് പേരശ്ശനൂരില്‍ ദുരന്തത്തിനിരയായത്. ഇതോടെ മൂന്ന് ദിവസങ്ങളിലായി ഷാപ്പുകളില്‍നിന്ന് മദ്യപിച്ചവരെല്ലാം അസ്വസ്ഥരായി. പലരും രഹസ്യമായി ആസ്​പത്രികളിലെത്തി ചികിത്സ തേടി. മണിക്കൂറുകള്‍ക്കകം ദുരന്തത്തിന്റെ ചിത്രം ആകെ മാറുകയാണുണ്ടായത്.

മരിച്ച തമിഴ്‌നാട് സ്വദേശികളെ തിരിച്ചറിയാന്‍ സാധിക്കാത്തതും പോലീസിനെ കുഴക്കി. കൈയില്‍ പേര് പച്ചകുത്തിയിരുന്നതിനാലാണ് മരിച്ച ധനശേഖരനെ തിരിച്ചറിയാനായത്. ഷാപ്പില്‍ കൂട്ടമായിട്ടാണ്തമിഴ്‌നാട് സ്വദേശികള്‍ മദ്യപിക്കാനെത്താറുള്ളത്. എങ്കിലും മരണം സംഭവിച്ചതോടെ ഒപ്പമുള്ളവര്‍പോലും മരിച്ചവരെ കൈയൊഴിയുന്ന കാഴ്ചയും കാണാനായി.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/