സംവിധായകന്‍ സാമിയുടെ കാര്‍ അടിച്ചുതകര്‍ത്തു

Posted on: 07 Sep 2010



ചെന്നൈ: തമിഴ് ചലച്ചിത്ര സംവിധായകന്‍ സാമിയുടെ കാര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. സിന്ധു സമവേലി എന്ന തന്റെ പുതിയ സിനിമയിലെ ഇതിവൃത്തത്തെച്ചൊല്ലിയാണ് ചിലര്‍ ആക്രമണത്തിന് ശ്രമിക്കുന്നതെന്ന് സാമി പറഞ്ഞു. സിനിമയില്‍ നായികയായി അഭിനയിച്ച മലയാളിയായ അനഘയ്ക്കും ഫോണ്‍കോളുകള്‍ വഴി ഭീഷണി ലഭിക്കുന്നുണ്ട്. എന്തിന് ഇത്തരമൊരു സിനിമയില്‍ അഭിനയിച്ചെന്ന് ചോദിച്ചാണ് ഭീഷണിയത്രെ. ഭീഷണി സഹിക്കാനാകാതെ അനഘ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തിരിക്കയാണെന്നും സാമി പറഞ്ഞു.

സംസ്ഥാനത്തെ 130 തിയേറ്ററുകളില്‍ സപ്തംബര്‍ മൂന്നിനാണ് സിന്ധു സമവേലി റിലീസ് ചെയ്തത്. സിനിമയ്ക്ക് കൂടുതല്‍ പ്രേക്ഷകര്‍ എത്തുന്നതുകണ്ട് അസൂയപൂണ്ട ചിലര്‍ തിയേറ്ററുകളിലെത്തി പ്രേക്ഷകരെ വിലക്കുകയാണെന്ന് സാമി ആരോപിച്ചു. തിയേറ്ററുകളിലെ ടിക്കറ്റ് കൗണ്ടറില്‍ നിന്ന് ടിക്കറ്റ് എടുക്കാന്‍ വരുന്നവരെ പിന്തിരിപ്പിക്കാനായി ഒരു സംഘം രംഗത്തിറങ്ങിയിട്ടുണ്ട്.

കാര്‍ തകര്‍ത്തതിന്റെ പശ്ചാത്തലത്തില്‍ സാമിയുടെ കെ.കെ. നഗര്‍ വെസ്റ്റിലെ ന്യൂ ബങ്കാര കോളനിലെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. സംഭവത്തെക്കുറിച്ച് സാമി ഡയറക്ടേഴ്‌സ് അസോസിയേഷന് പരാതി നല്കിയിട്ടുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/